ബേപ്പൂർ∙ മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരമില്ലാത്ത മത്സ്യബന്ധന ഹാർബറിൽ ദുരിതമൊഴിയാതെ തൊഴിലാളികൾ. ഹാർബർ പരിസരത്തും ജെട്ടിയിലും ഉൾപ്പെടെ മാലിന്യം പരന്നത് മത്സ്യത്തൊഴിലാളികൾക്ക് ആരോഗ്യ ഭീഷണിയായി. പുതിയ ലേലപ്പുരയിൽ നിന്നൊഴുക്കുന്ന അഴുക്കു വെള്ളം സമീപത്തെ ഓടയിൽ കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം മൂക്കുപൊത്താതെ നിൽക്കാനാകില്ല.
ഹാർബർ ജെട്ടി പരിസരത്ത് പലയിടത്തും ജൈവ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്.
ഇതു നീക്കം ചെയ്യാൻ നടപടി നീളുകയാണ്. മാർക്കറ്റുകളിലേക്കും സംസ്കരണ യൂണിറ്റുകളിലേക്കും മത്സ്യം കയറ്റിപ്പോകാൻ എത്തുന്ന ലോറികളിൽ നിന്നുള്ള മലിനജലം വല റിപ്പയറിങ് ഷെഡിനു സമീപത്താണ് ഒഴുക്കി വിടുന്നത്.
ഇതു പ്രദേശമാകെ പരന്നൊഴുകുന്ന സ്ഥിതിയാണ്. മത്സ്യം കഴുകുന്നതും ലേലപ്പുരയിൽ നിന്നുള്ളതുമായ ചീഞ്ഞഴുകിയ വെള്ളം ഓടയിൽ കെട്ടിനിൽക്കുന്നത് ഹാർബറിൽ ദുർഗന്ധം പരത്തുന്നു.
നിർമാണത്തിലെ അശാസ്ത്രീയതയാണ് പുതിയ വാർഫിലെ ഓടയിൽ ഒഴുക്ക് തടസ്സപ്പെടുത്തുന്നതെന്ന് മത്സ്യത്തൊഴിലാളികൾ കുറ്റപ്പെടുത്തി. മത്സ്യം പിടിക്കുന്നതു മുതൽ വിപണനം വരെ ശുചിത്വം പാലിക്കണമെന്ന് എംപിഇഡിഎ പതിവായി നിർദേശിക്കാറുണ്ടെങ്കിലും ഹാർബറിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

