ഗൂഡല്ലൂർ∙ഓവാലി പഞ്ചായത്തിലെ ബാർവുഡിൽ നിന്നും പിടികൂടിയ രാധാകൃഷ്ണൻ കാട്ടാനയെ വനത്തിൽ സ്വതന്ത്രമാക്കി. സെപ്റ്റംബർ 23 ന് പിടികൂടിയ കാട്ടാനയെ മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആനപന്തിയിൽ പുതിയതായി നിർമിച്ച ആനകൊട്ടിലിലാണ് പാർപ്പിച്ചിരുന്നത്.
ഇന്നലെ പുലർച്ചെ പ്രത്യേക വാഹനത്തിൽ കയറ്റി തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവസങ്കേതത്തിലെ കോതയാറ് വനത്തിൽ പുലർച്ചെ 4 മണിക്ക് സ്വതന്ത്രമാക്കി. ആനക്കൊട്ടിലിൽ വച്ച് മയക്കു ഇഞ്ചക്ഷൻ നൽകി താപ്പാനകളുടെ സഹായത്തോടെ റെസ്ക്യൂ വാഹനത്തിൽ കയറ്റി.
പൊലീസ് അകമ്പടിയോടെ ഗുണ്ടൽപേട്ട് വഴി സത്യമംഗലം കടന്നാണ് കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെത്തിച്ചത്.
തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച രാധാകൃഷ്ണനെ വനത്തിൽ സ്വതന്ത്രമാക്കി. ഓവാലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി 12 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയാണിത്.
ഒരുമാസം ആനക്കൊട്ടിലിൽ പാർപ്പിച്ച് വന്യ സ്വഭാവത്തിൽ മാറ്റം വരുത്തിയാണ് വനത്തിൽ സ്വതന്ത്രമാക്കിയത്. നേരത്തെ ഗൂഡല്ലൂരിൽ നിന്നും പിടികൂടിയ ബുള്ളറ്റ് രാജ ആനയും ഇവിടെയാണ് ഉള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

