തൃക്കരിപ്പൂർ ∙സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള തൃക്കരിപ്പൂർ ക്ഷീരവ്യവസായ സഹകരണ സംഘത്തിലെ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിൽ, സംഘം സെക്രട്ടറി എം.അജേഷിനെതിരെ ഇന്നലെ ഭരണസമിതി ചന്തേര പൊലീസിൽ പരാതി നൽകി. സംഘം അജേഷിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സിപിഎം അംഗമാണ് അജേഷ്.സിപിഎം തൃക്കരിപ്പൂർ ടൗൺ ലോക്കൽ കമ്മിറ്റി പരിധിയിലാണ് ക്ഷീരസംഘം.
വർഷങ്ങൾക്കു മുൻപേ തട്ടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും സൂചനകൾ വന്നിട്ടും പാർട്ടി നേതൃത്വം നടപടിയെടുക്കാൻ തയാറായില്ലെന്ന് ആരോപണമുണ്ട്. പാർട്ടിക്കകത്ത് പലവട്ടം ചർച്ചയായെങ്കിലും നടപടിയെടുത്തില്ല. പതിറ്റാണ്ടു മുൻപാണ് എടാട്ടുമ്മലിൽ സ്ഥലം വാങ്ങി സംഘത്തിന് സ്വന്തം കെട്ടിടമുണ്ടാക്കിയത്.
പക്ഷേ, സംഘം കെടുകാര്യസ്ഥത മൂലം കടത്തിൽ മൂടി.
കടബാധ്യത തീർക്കാൻ എളുപ്പം കണ്ട മാർഗമായിരുന്നു ആകെയുണ്ടായിരുന്ന കെട്ടിടവും സ്ഥലവും വിൽപന.
ഈയിടെയാണ് സ്വകാര്യ വ്യക്തിക്ക് കെട്ടിടവും സ്ഥലവും വിറ്റത്. പക്ഷേ, വിൽപന നടത്തിക്കിട്ടിയ പണം കടം തീർക്കാൻ തികഞ്ഞില്ലെന്നാണ് വിവരം.
പയ്യന്നൂരിനടുത്തുള്ള ഒരു സ്വകാര്യ വ്യക്തിക്ക് ബാധ്യത ബാക്കിയുണ്ട്. ഇതെങ്ങനെ തീർക്കും എന്ന ചോദ്യത്തിനു ഉത്തരം വന്നിട്ടില്ല.
വടക്കെ കൊവ്വലിലെ വാടക കെട്ടിടത്തിലാണ് നിലവിൽ സംഘത്തിന്റെ പ്രവർത്തനം.
യുഡിഎഫ് മാർച്ച് ഇന്ന്
∙ ക്ഷീരസംഘം ഓഫിസിലേക്കു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു മാർച്ച് നടത്തും. രാവിലെ 10നു ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു മാർച്ച് പുറപ്പെടും. പശുക്കളെ മുന്നിൽ നിർത്തിയാണ് യുഡിഎഫിന്റെ മാർച്ച്.
’എനിക്കുള്ള തീറ്റയെവിടെ’ എന്ന ചോദ്യമാണ് പശുക്കളെ മുന്നിൽ നിർത്തി ചോദിക്കുന്നത്. പഞ്ചായത്തിന്റേതുൾപ്പെടെയുള്ള വിഭവങ്ങൾ കൊള്ളയടിക്കുന്നവരെ നിയമത്തിൽ പൂട്ടണം എന്നാണ് യുഡിഎഫിന്റെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

