അരൂർ∙ ഉയരപ്പാത നിർമാണമേഖലയിലെ ഗതാഗതക്കുരുക്കിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോയ എരമല്ലൂർ പവിത്രം ഹൗസിൽ മണിലാൽ (55) ആണു മരിച്ചത്.
ഇന്നലെ ഉച്ചയോടെ എരമല്ലൂർ എൻവിഎസ് കവലയ്ക്കു സമീപമാണു കാൽനട യാത്രികനായ മണിലാലിനെ സ്കൂട്ടർ ഇടിച്ചത്.
തലയ്ക്കു ഗുരുതര പരുക്കേറ്റ ഇയാളെ ചന്തിരൂർ മഹല്ല് യൂണിയന്റെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി.
എന്നാൽ അരൂർ പഞ്ചായത്തിനു സമീപം ഉയരപ്പാത നിർമാണ മേഖലയിലുണ്ടായ കനത്ത ഗതാഗതക്കുരുക്കിൽപെട്ട് 20 മിനിറ്റോളം ആംബുലൻസ് നടുറോഡിൽ കിടന്നു. പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവർ ഉണ്ണിയും ഏതാനും ഓട്ടോ ഡ്രൈവർമാരും സഹായിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ആംബുലൻസ് കടത്തിവിടാനായില്ല.
പനങ്ങാട് മാടവന ജംക്ഷനിൽ എത്തിയപ്പോഴേക്കും ഇയാൾ മരിച്ചു. അൽപം നേരത്തേ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞതായി ആംബുലൻസ് ഡ്രൈവർ എം.എസ്.
ഫൈസൽ പറഞ്ഞു.
ഉയരപ്പാത നിർമാണമേഖലയിലെ ജീവനക്കാരോ സൂപ്പർവൈസർമാരോ സഹായിക്കാൻ ശ്രമിച്ചില്ലെന്നും ഫൈസൽ പറഞ്ഞു. മണിലാലിന്റെ ഭാര്യ മൊൻസാ ലാലും മകൻ തൃഷാലാലും വിദേശത്താണ്.
മറ്റൊരു മകൻ: അക്ഷയ് ലാൽ. മരുമകൾ: ആര്യ.
സംസ്കാരം പിന്നീട്. 2 ദിവസം മുൻപ് എരമല്ലൂർ സ്വദേശിയായ ശരത് ഡയാലിസിസ് ചെയ്യാൻ ആശുപത്രിയിൽ പോകുമ്പോൾ അരൂർ ക്ഷേത്രത്തിനു സമീപം ഗതാഗതക്കുരുക്കിൽപെട്ട് ജീവൻ വെടിഞ്ഞിരുന്നു. ഞായറാഴ്ച അഞ്ചിലേറെ ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപെട്ടിരുന്നു.
ഇന്നലെ രാവിലെ 10നു തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി വൈകിയും ഒഴിഞ്ഞിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

