കോഴിക്കോട് ∙ കനാൽ സിറ്റി പോലുള്ള പദ്ധതികളിലൂടെ പുതിയ കോഴിക്കോടിനെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാരെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
കോർപറേഷൻ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ സംഘടിപ്പിച്ച വികസന സദസ്സ് പരിശോധിച്ചാൽ കേരളത്തിലെ വലിയ രീതിയിലുള്ള മാറ്റം കാണാൻ കഴിയും.
സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന കോഴിക്കോട് കോർപറേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
കല്ലുത്താൻകടവ് പച്ചക്കറി മാർക്കറ്റിൽ നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ് അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെയും കോർപറേഷന്റെയും വികസന നേട്ടങ്ങളുടെ വിഡിയോ അവതരണം, റിപ്പോർട്ട് അവതരണം, കോർപറേഷൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, വികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകിയവരെ ആദരിക്കൽ, സെമിനാറുകൾ, ഭക്ഷ്യമേള, മെഡിക്കൽ ക്യാംപ്, കൃഷി വകുപ്പിന്റെ പ്രദർശനമേള, പുസ്തകമേള, കെ സ്മാർട്ട് ക്ലിനിക്കുകൾ, വിവിധ വകുപ്പുകളുടെ പ്രദർശനം എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു.
കോട്ടൂളിയിൽ കളിസ്ഥലം നിർമിക്കുക, പ്രീ പ്രൈമറി തലം മുതൽ ശുചിത്വ നിയമങ്ങൾ പഠിപ്പിക്കുക, വയോജനങ്ങളെ താമസിപ്പിക്കാനും ശുശ്രൂഷിക്കാനും കോർപറേഷന്റെ കീഴിൽ പ്രത്യേക കേന്ദ്രം ഒരുക്കുക, വ്യായാമത്തിനായി പദ്ധതികൾ ആവിഷ്കരിക്കുക, തെരുവ് നായ്ക്കളുടെ വ്യാപനം കുറയ്ക്കാൻ വന്ധ്യംകരണം നടത്തുക, മാലിന്യം വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാൻ ബോധവൽക്കരണം നടത്തുക, കാർബൺ ന്യൂട്രൽ സിറ്റിയായി നഗരത്തെ മാറ്റുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.
ചടങ്ങിൽ എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ഡപ്യൂട്ടി മേയർ സി.പി.
മുസാഫർ അഹമ്മദ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, അഡീഷനൽ സെക്രട്ടറി എൻ.കെ. ഹരീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.നിഖിൽ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി.ഷിജിന, പി.ദിവാകരൻ, ഡോ.
എസ്. ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, ബേബി മെമോറിയൽ ഹോസ്പിറ്റൽ എംഡി ഡോ.
അലക്സാണ്ടർ, കെൻസ സ്റ്റീൽ ചെയർമാൻ മൊയ്ദീൻ കോയ പാലക്കണ്ടി, പി.വി.നിതീഷ് തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

