വടകര ∙ അഞ്ചു വർഷം മുൻപ് പണയം വച്ച് 12 പവൻ സ്വർണം ഇടപാടുകാരന്റെ അറിവോടെയല്ലാതെ വിൽപന നടത്തി എന്നാരോപിച്ച് വില്യാപ്പള്ളി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ കുത്തിയിരിപ്പും ബഹളവും. പൊൻമേരി പറമ്പിൽ നിലവന അനീഷും കുടുംബവും സുഹൃത്തുക്കളുമാണ് സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റിക്കു മുൻപിൽ കുത്തിയിരിപ്പ് നടത്തിയത്.
2020ൽ പണയം വച്ച ഉരുപ്പടി 2 വർഷത്തിനു ശേഷം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സൊസൈറ്റി ജീവനക്കാർ തരാൻ പറ്റില്ലെന്നു പറഞ്ഞിരുന്നത്രേ.
ഈ സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന അനീഷിന്റെ സഹോദരൻ ബിനീഷും സൊസൈറ്റിയും തമ്മിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണ് ഉരുപ്പടി തിരികെ നൽകാതിരുന്നത്. എന്നാൽ കഴിഞ്ഞ 10ന് സൊസൈറ്റിയെ സമീപിച്ചപ്പോൾ വിറ്റെന്ന മറുപടിയാണു കിട്ടിയതെന്ന് അനീഷ് പറഞ്ഞു. ഇന്നലെ 5 മണി കഴിഞ്ഞിട്ടും സ്ഥാപനം പൂട്ടാൻ പറ്റാതായപ്പോൾ പൊലീസ് എത്തി കുത്തിയിരിപ്പ് നടത്തിയവരെ നീക്കി.
അതേ സമയം കൃത്യമായ നടപടി ക്രമം പാലിച്ചാണു കാലാവധി കഴിഞ്ഞ സ്വർണം വിറ്റതെന്ന് സിപിഎം ലോക്കൽ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

