ബിഗ് ബോസ് മലയാളം സീസണ് 7 അതിന്റെ 13-ാം വാരത്തിലേക്ക് ഇന്ന് കടക്കവെ പ്രേക്ഷകരുടെ ഏതാനും ദിവസങ്ങളായുള്ള ഒരു കാത്തിരിപ്പിന് അവസാനം. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ഹൗസിന് പുറത്തായിരുന്ന ഷാനവാസ് ഹൗസിലേക്ക് വീണ്ടും എത്തുകയാണ് ഇന്ന്.
ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുള്ള പ്രൊമോ വീഡിയോകളില്‍ സഹമത്സരാര്‍ഥികള്‍ക്കൊപ്പം ഇരിക്കുന്ന ഷാനവാസിനെ കാണാം. എപ്പിസോഡില്‍ ഈ സീസണിലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്ന ഷാനവാസിനെ എത്തരത്തിലാണ് വീണ്ടും അവതരിപ്പിക്കുകയെന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
സഹമത്സരാര്‍ഥിയായ നെവിനുമായുണ്ടായ വലിയ തര്‍ക്കത്തിനും പിടിവലിക്കും പിന്നാലെ ഹൗസിലെ കിച്ചണ്‍ ഏരിയയ്ക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു ഷാനവാസ്. വ്യാഴാഴ്ചയായിരുന്നു ഈ സംഭവം.
ബിഗ് ബോസിന്റെ നിര്‍ദേശപ്രകാരം സഹമത്സരാര്‍ഥികള്‍ ഷാനവാസിനെ കണ്‍ഫെഷന്‍ റൂമില്‍ എത്തിച്ചിരുന്നു. അവിടെവച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചു.
എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഷാനവാസിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും ഷാനവാസ് എന്ന് മറ്റ് മത്സരാര്‍ഥികളെ ബിഗ് ബോസ് അറിയിച്ചിരുന്നു.
എന്നാല്‍ ഏത് ദിവസമാണ് ഷാനവാസിന്റെ റീ എന്‍ട്രി എന്നത് അവരെ അറിയിച്ചിരുന്നില്ല. ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചയായ വിഷയമായിരുന്നു ആരോഗ്യകാരണങ്ങളാലുള്ള ഷാനവാസിന്റെ പുറത്തേക്കുപോകല്.
നിവിന്‍ കാര്യമായ വിമര്‍ശനങ്ങളും നേരിട്ടു. ശനിയാഴ്ച എപ്പിസോഡില്‍ നിവിന്‍ കനത്ത സ്വരത്തില്‍ മുന്നറിയിപ്പ് നല്കിയ മോഹന്‍ലാല്‍ ഒരു നടപടി ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രശ്നഭരിതമായിരുന്നു ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ആഴ്ച. പതിവിന് വിപരീതമായി മൂന്ന് പേരായിരുന്നു കഴിഞ്ഞ ആഴ്ച ക്യാപ്റ്റന്മാര്.
അക്ബര്‍, നെവിന്, ആര്യന് എന്നിവരായിരുന്നു അവര്‍. എന്നാല്‍ ഏറ്റവുമധികം തര്‍ക്കങ്ങള്‍ നടന്ന ആഴ്ചയായി ഇത് മാറി.
ക്യാപ്റ്റന്മാരും ആദില, നൂറ, അനുമോള്‍ എന്നിവര്ക്കുമിടയിലാണ് പ്രധാനമായും തര്‍ക്കങ്ങള്‍ ഉണ്ടായത്. ക്യാപ്റ്റന്മാര് മൂവരും ചേര്‍ന്നാണ് കഴിഞ്ഞ വാരം അടുക്കള നിയന്ത്രിച്ചത്.
മൂന്ന് പേര്‍ക്കും പാചകം കാര്യമായി അറിയില്ല എന്നത് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമായി. ഷാനവാസും അനുമോളും ആയിരുന്നു വെസല്‍ ടീം.
കിച്ചണ്‍ ടീമും വെസല്‍ ടീമുമായി നടന്ന നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഷാനവാസ് കുഴഞ്ഞുവീണത്. ഹൃദയാരോഗ്യത്തിന് പ്രശ്നമുള്ള ആളാണ് താനെന്ന് ഷാനവാസ് നേരത്തെ പറഞ്ഞിരുന്നു.
പ്രേക്ഷകര്‍ക്ക് ആശങ്ക പകര്‍ന്ന ദിവസങ്ങള്‍ക്കിപ്പുറം ഷാനവാസ് തിരിച്ചെത്തുന്നത് മത്സരാര്‍ഥികള്‍ക്കും ആശ്വാസം പകരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

