കൊച്ചി ∙ നാവിക സേനയ്ക്കു വേണ്ടി കൊച്ചിൻ ഷിപ്യാഡ് (സിഎസ്എൽ) നിർമിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ ‘ഐഎൻഎസ് മാഹി’ സേനയ്ക്കു കൈമാറി. സേനയ്ക്കു വേണ്ടി നിർമിക്കുന്ന 8 അന്തർവാഹിനി പ്രതിരോധ കപ്പലുകളിൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റ് – എഎസ്ഡബ്ലു എസ്ഡബ്ല്യുസി) ആദ്യത്തേതാണ് ഐഎൻഎസ് മാഹി.
രാജ്യത്തു ഡീസൽ എൻജിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ നാവിക പടക്കപ്പലാണ് 78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി.
മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽ നിന്നു വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപിഡോകൾ, റോക്കറ്റുകൾ, മൈനുകൾ എന്നിവ വിന്യസിക്കാൻ സംവിധാനമുണ്ട്.
സമുദ്രത്തിലെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും ഐഎൻഎസ് മാഹി ഉപകരിക്കും. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കപ്പലിന്റെ 90 ശതമാനവും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ചതാണ്.
ശ്രേണിയിലെ മറ്റു കപ്പലുകളുടെ നിർമാണം പല ഘട്ടങ്ങളിലാണ്. ആറാമത്തെ കപ്പൽ ഐഎൻഎസ് മഗ്ദല കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു.
ചടങ്ങിൽ സിഎസ്എൽ ഓപ്പറേഷൻസ് ഡയറക്ടർ എസ്.ഹരികൃഷ്ണൻ, ഐഎൻഎസ് മാഹിയുടെ കമാൻഡിങ് ഓഫിസർ അമിത് ചന്ദ്ര ചൗബേ, പശ്ചിമ നാവിക കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ റിയർ അഡ്മിറൽ ആർ.ആദിശ്രീനിവാസൻ, കമാൻഡർ അനൂപ് മേനോൻ, നാവികസേനയിലെയും കൊച്ചിൻ ഷിപ്യാഡിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

