അമ്പലപ്പുഴ ∙ സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ നാലുചിറ തോട്ടപ്പള്ളി പാലം നാളെ നാടിന് സമർപ്പിക്കും. 60 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലം 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കെ.സി.വേണുഗോപാൽ എംപി, മുൻ മന്ത്രി ജി.സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളും മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ മുഖ്യാതിഥികളും ആകും.
ദേശീയജലപാതയുടെ ഭാഗമായ ലീഡിങ് ചാനലിനു കുറുകെയാണു പാലം നിർമിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ചു. നാലുചിറ, ഇല്ലിച്ചിറ നിവാസികൾക്കും കർഷകർക്കും ഏറെ പ്രയോജനകരമാകുന്ന പാലത്തിന് 458 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.70 മീറ്റർ നീളമുള്ള സെന്റർ സ്പാൻ.
42 മീറ്റർ നീളമുള്ള 2 സ്പാനുകൾ,24.5 മീറ്റർ നീളമുള്ള 2 സ്പാനുകൾ, 12 മീറ്റർ നീളമുള്ള 17 സ്പാനുകൾ,19.8 മീറ്റർ നീളമുള്ള 2 സ്പാനുകൾ പാലത്തിൽ കാണാം. പ്രസ്ട്രസ്ഡ് ബോക്സ് ഗർഡർ ബ്രിജും കേബിൾ സ്റ്റെയിഡ് ബ്രിജും ചേർന്ന നിർമാണ രീതിയാണ് എക്സ്ട്രാ ഡോസ്ഡ് കേബിൾ സ്റ്റേയിഡ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

