വയറിന് പുറകിൽ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്.
ദഹനത്തെ സഹായിക്കുന്ന എൻസൈമുകളും പഞ്ചസാരയുടെ മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഉത്പാദിപ്പിക്കുകയാണ് പാൻക്രിയാസ് ചെയുന്നത്. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് ക്യാൻസർ. അമിതമായ മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയ പലപ്പോഴും പാൻക്രിയാറ്റിക് ക്യാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു.
പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് ക്യാൻസർ തിരിച്ചറിയപ്പെടുന്നില്ല. പാൻക്രിയാറ്റിക് ക്യാൻസറിന്റെ നാല് പ്രധാനപ്പെട്ട
ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്… ഒന്ന് അപ്രതീക്ഷിതമായി ഭാരം കുറയുന്നതും വിശപ്പില്ലായ്മയുമാണ് ആദ്യത്തെ ലക്ഷണമെന്ന് പറയുന്നത്. പാൻക്രിയാസ് ആവശ്യത്തിന് ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്, ഇത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ മോശമാക്കുന്നു.
പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രാരംഭ ഘട്ടത്തിൽ ട്യൂമറുമായി ബന്ധപ്പെട്ട സങ്കീർണതകളും പാൻക്രിയാറ്റിക് വീക്കവും കാരണം ശരീരഭാരം കുറയലും അനോറെക്സിയയും (വിശപ്പില്ലായ്മ) പതിവായി സംഭവിക്കാറുണ്ടെന്ന് ജേണൽ കാൻസർസ് (2020) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രണ്ട് മഞ്ഞപ്പിത്തമാണ് മറ്റൊരു ലക്ഷണം. ഇത് ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞ നിറവ്യത്യാസത്തിന് കാരണമാകുന്നു.
പിത്തരസം നാളത്തിലെ തടസ്സം സാധാരണ പിത്തരസപ്രവാഹത്തെ തടയുന്നു. ഇത് ശരീരത്തിലുടനീളം ബിലിറൂബിൻ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളിൽ ചർമ്മത്തിലെ ചൊറിച്ചിൽ, ഇരുണ്ട മൂത്രം, ഇളം നിറത്തിലുള്ള മലം എന്നിവ ഉൾപ്പെടുന്നു.
മഞ്ഞപ്പിത്തം അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് ഡോക്ടർമാർക്ക് പാൻക്രിയാറ്റിക് ട്യൂമറുകൾ തിരിച്ചറിയാൻ സഹായിക്കുന്നു. മൂന്ന് വയറുവേദന അല്ലെങ്കിൽ നടുവേദനയാണ് മറ്റൊരു ലക്ഷണം.
ചുറ്റുമുള്ള ഞരമ്പുകളിലും അവയവങ്ങളിലും സമ്മർദ്ദം ചെലുത്തി ട്യൂമർ വേദന സൃഷ്ടിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. അടിവയറ്റിൽ ഒരു അസ്വസ്ഥത തോന്നുകയും പിന്നീട് വേദന കഠിനമാവുകയും അത് പുറകിലേയ്ക്ക് വ്യാപിക്കുകയും ചെയ്താൽ നിസാരമായി കാണേണ്ട.
നാല് ചിലരിൽ ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന പ്രമേഹവും അത് നിയന്ത്രിക്കാൻ കഴിയാത്തതും പാൻക്രിയാറ്റിക് ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

