പാപ്പിനിശ്ശേരി ∙ ഇതെന്ത് എൻജിനീയറിങ് എന്നു ആരും ചോദിച്ചുപോകും… പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിലെ കുഴിയിൽ വലിയ കോൺക്രീറ്റ് സ്ലാബ് അപകടകരമായ നിലയിൽ പുറത്തേക്ക് തെറിച്ചു നിൽക്കുകയാണ്. കഴിഞ്ഞമാസം 20ന് വിദഗ്ധ പരിശോധന നടത്തിയ അധികൃതർ രണ്ടാഴ്ചയ്ക്കകം അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്ന് വാഗ്ദാനം നൽകിയ പാലത്തിലാണ് ഈ ദുർഗതി. ഒരു മാസം പിന്നിട്ടിട്ടും പാലത്തിൽ അറ്റകുറ്റപ്പണി നടന്നിട്ടില്ല.രാത്രി കൂരിരുട്ട് നിറഞ്ഞ പാലത്തിൽ ഇതോടെ അപകടാവസ്ഥ കൂടി.
റോഡിലെ കുഴിയിൽ തള്ളിയ കോൺക്രീറ്റിന്റെ ഭാഗം ഉയർന്നു നിൽക്കുകയാണ്.
ഇതിനു സമീപം ഡ്രൈവർമാരുടെ ശ്രദ്ധയ്ക്കായി ആരോ ട്രാഫിക് ബാരിയർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 20ന് പാപ്പിനിശ്ശേരി, താവം റെയിൽവേ മേൽപാലങ്ങളുടെ തകർച്ച പരിശോധിക്കാൻ കെഎസ്ടിപി പ്രോജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിലാണു വിദഗ്ധസംഘമെത്തിയത്. പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ട
സംഘം രണ്ടാഴ്ചകൊണ്ടു അടിയന്തര അറ്റകുറ്റപ്പണി നടത്തുമെന്നറിയിച്ചു. ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നു മാത്രമല്ല പാലം കൂടുതൽ അപകടാവസ്ഥയിലാകുകയും ചെയ്തു.
സ്ലാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റിലെ തകർച്ച ഓരോ ദിവസവും കൂടുകയാണ്. കോൺക്രീറ്റ് തകർന്നു പാലത്തിനു കുറുകെ വലിയ വിള്ളലും താഴേക്കു കാണാവുന്ന നിലയിൽ ദ്വാരവും രൂപപ്പെട്ടു.
മിക്ക കുഴികളിലും ഇരുമ്പുകമ്പികളും പുറത്തേക്ക് തെറിച്ചു നിൽക്കുന്നുണ്ട്. രാത്രി വാഹനാപകടവും പതിവായി.വൻശബ്ദത്തോടെയും കുലുക്കത്തോടെയുമാണു ഭാരവാഹനങ്ങൾ കടന്നുപോകുന്നത്.
കുഴികൾ കാരണം പതിവായി ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

