കോഴിക്കോട്: ജപ്പാനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം വ്യാജ എഞ്ചിനീയറിംഗ് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി കബളിപ്പിച്ചതായി യുവാവിൻ്റെ പരാതി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഷിബു (30) ആണ് താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ഫസ്റ്റ് ക്ലാസോടെ വിജയിച്ചുവെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കോടഞ്ചേരി ശാന്തിനഗര്‍ സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് ഷിബു ആരോപിക്കുന്നു. ജപ്പാനില്‍ മികച്ച ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് പല ഘട്ടങ്ങളിലായി രണ്ടര ലക്ഷം രൂപ ഇയാള്‍ കൈക്കലാക്കി.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ഷിബു പണം തിരികെ ആവശ്യപ്പെട്ടു. തുടര്‍ന്ന് 1,15,000 രൂപ ഇയാള്‍ തിരികെ നല്കി.
ബാക്കി തുകയ്ക്കായി സമീപിച്ചപ്പോള്‍, ഷിബുവിൻ്റെ വീട്ടിലെത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറുകയായിരുന്നു. ഈ സര്‍ട്ടിഫിക്കറ്റിന് വലിയ തുക ചെലവായെന്നും അതിനാല്‍ ഇനി പണം തിരികെ നല്‍കാനാവില്ലെന്നും ഇയാള്‍ പറഞ്ഞതായി ഷിബുവിൻ്റെ പരാതിയിലുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

