കാഞ്ഞങ്ങാട്∙ തിരശ്ശീലയിൽ വിസ്മയ കാഴ്ചയൊരുക്കി കാഞ്ഞങ്ങാട് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ആർട്ട് ഫോറം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ ചേർന്നാണ് രാജ്യാന്തര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
സംവിധായകൻ സെന്ന ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.വിജയൻ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് സബ് ജഡ്ജി പി.എം.ബിജു മുഖ്യാതിഥിയായി.
പയ്യന്നൂർ ഓപ്പൺ ഫിലിം അംഗം പി.പ്രേമചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, അരവിന്ദൻ മാണിക്കോത്ത്, സി.ഷുക്കൂർ, ടി.വി.രാജേന്ദ്രൻ, ബി.സുരേന്ദ്രൻ, സംഘാടക സമിതി വർക്കിങ് ചെയർമാൻ വി.സുരേഷ് മോഹൻ, ജനറൽ കൺവീനർ സി.പി.ശുഭ എന്നിവർ പ്രസംഗിച്ചു. എഡ്വാഡ് ബേർഗറിന്റെ ‘കോൺക്ലേവ്’, മിറിയം തൊസേനിയുടെ ‘ആദം’, കിംകി ഡുക്കിന്റെ ‘ദി നെറ്റ്’, മറിയം മൊഗാദത്തിന്റെ ‘മൈ ഫേവറിറ്റ് കേക്ക്’ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
ജയൻ മാങ്ങാടിന്റെ ‘കഥവര’ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. ഇന്ന് രാവിലെ 10ന് ഫറാ നബുൾസിയുടെ ‘ദി ടീച്ചർ’, 12.45ന് ‘ദി പ്രസന്റ്’, 3.30ന് ഗോപി കുറ്റിക്കോലിന്റെ ‘പച്ചത്തെയ്യം’, 6.30ന് ബൗദായൻ മുഖർജിയുടെ ‘ദി വയലിൻ പ്ലെയർ’ എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ഇന്ന് 1.30ന് ബാസൽ അദ്ര, യുവൽ അബ്രഹാം എന്നിവരുടെ ‘നോ അദർ ലാൻഡ്’ ഡോക്യുമെന്ററി പ്രദർശനവും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

