പാലക്കാട് ∙ ഓട്ടോയിൽ കടത്താൻ ശ്രമിച്ച 2.30 കോടി രൂപയുടെ കുഴൽപണവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറണി മുനവറനഗർ സ്വദേശികളായ ഓട്ടോഡ്രൈവർ എ.ഹാരിസ് (40), ആർ.കൃഷ്ണൻ (55) എന്നിവരെയാണു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പാലക്കാട് മേപ്പറമ്പ് ബൈപാസിലാണു സംഭവം.
ഓട്ടോയിലെ രഹസ്യ അറയിൽ സഞ്ചിയിലാക്കിയാണു പണം സൂക്ഷിച്ചിരുന്നത്. ഒറ്റപ്പാലം സ്വദേശിക്കു കൈമാറാനാണു പണം കൊണ്ടുപോയതെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ഓട്ടോയിൽ പണം കണ്ടെത്തിയത്. ഇൻസ്പെക്ടർ വിപിൻ കുമാർ, എസ്ഐമാരായ എം.സുനിൽ, എസ്.ശിവകുമാർ, എഎസ്ഐ കെ.നവോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, കെ.സുരേഷ്, എസ്.വിനോദ്, കെ.അനിൽകുമാർ, വി.ജിതിൻ, റെനിൻ ചന്ദ്രൻ, കെ.എസ്.ഷാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞദിവസം വാളയാർ അതിർത്തിയിൽ കാറിൽ കടത്താൻ ശ്രമിച്ച 2.54 കോടി രൂപയുടെ കുഴൽപണവുമായി രാജസ്ഥാൻ സ്വദേശിയെ എക്സൈസ് പിടികൂടിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

