കായംകുളം∙ കെടിഡിസി ബീയർ പാർലറിന് മുന്നിൽ വച്ച് ഹോക്കി സ്റ്റിക് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ആറാം പ്രതിയായ ചേരാവള്ളി മനാത്തുമുറിയിൽ തെക്കതിൽ അനീഷ് (31) അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബർ 11നു രാത്രി 9.30നു മേനാത്തേരി ജംക്ഷനു പടിഞ്ഞാറ് വശം പ്രവർത്തിക്കുന്ന കെടിഡിസി ബീയർ പാർലറിന്റെ മുന്നിലാണു സംഭവം.
ചേരാവള്ളി സ്വദേശിയായ മുഹമ്മദ് സർഫാസിനെ (18) നെയാണ് സംഘം ചേർന്ന് മർദിച്ചത്. സംഭവത്തിൽ മുഹമ്മദ് സർഫാസിന്റെ മുഖത്തെ എല്ലുകൾക്ക് പൊട്ടലുണ്ട്.
ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ട പെരിങ്ങാല സ്വദേശിയായ അദിനാന്റെ സംഘത്തിലെ അംഗമാണു പൊലീസ് പിടികൂടിയ അനീഷ്.
ഒളിവിൽ പോയ അദിനാനെ പിടികൂടുന്നതിന് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
മുഹമ്മദ് സർഫാസിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ വന്ന സുഹൃത്തിനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതും മറ്റ് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതും അനീഷാണ്. ഡിവൈഎസ്പി ടി.ബിനുകുമാർ, എസ്എച്ച്ഒ അരുൺഷാ, രതീഷ് ബാബു, നിയാസ്, അഖിൽമുരളി, അനു, മനു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

