കൊടുമ്പ് ∙ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട
സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് പലചരക്കു കടയിലേക്ക് പാഞ്ഞുകയറി. സ്കൂട്ടർ യാത്രക്കാരനായ കൊടുമ്പ് ഭഗവതി നഗർ സ്വദേശി അനിൽകുമാറിന് (54) കാലിനു ഗുരുതര പരുക്കേറ്റു. കാർ ഓടിച്ചിരുന്ന ഓലശ്ശേരി സ്വദേശി ജമാൽ (45) തലയ്ക്കും കയ്യിനും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
കട പൂർണമായി തകർന്നു.
ഇന്നലെ രാത്രി എട്ടോടെ കൊടുമ്പ് വായനശാല സ്റ്റോപ്പിനു സമീപമാണ് അപകടം.
കടയുടെ മുന്നിൽ സ്കൂട്ടർ നിർത്തി അതിനു സമീപം നിൽക്കുകയായിരുന്നു അനിൽകുമാർ. അമിത വേഗത്തിൽ റോഡിൽ നിന്നു കാർ പാഞ്ഞടുത്തതോടെ ഇദ്ദേഹം ഓടിമാറിയെങ്കിലും കാർ ഇടിച്ചുതെറിപ്പിച്ചു.
പിന്നീട് കടയിലേക്കും ഇടിച്ചുകയറി. കാലിനു ഗുരുതര പരുക്കേറ്റ അനിൽകുമാറിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇദ്ദേഹം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടസമയത്ത് കൂടുതൽ ആളുകൾ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പാലക്കാട് ഭാഗത്തു നിന്ന് ഓലശ്ശേരിയിലേക്കു പോയ കാറാണ് അപകടത്തിൽപെട്ടത്.
കൺട്രോൾ റൂം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വാഹനങ്ങൾ മാറ്റിയത്. കാർ നിയന്ത്രണംതെറ്റാനുണ്ടായ കാരണം വ്യക്തമല്ലെന്നും കേസെടുത്തെന്നും സൗത്ത് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

