കോഴഞ്ചേരി∙ ടികെ റോഡിൽ മൂന്നാം തവണയും നടത്തിയ അറ്റകുറ്റപ്പണികൾ പാഴായി. വീണ്ടും കുണ്ടും കുഴിയുമായി നിരത്ത്.
ആഴ്ചകൾക്കു മുൻപു മാത്രം ടാറിങ് നടത്തി കുഴികൾ നികത്തിയ കോഴഞ്ചേരി, മാരാമൺ ഭാഗത്തെ റോഡുകളെല്ലാം തകർന്ന നിലയിലാണ്. ബസ്സ്റ്റാൻഡിനു മുൻവശം, പാലത്തിലേക്കു കയറുന്ന ഭാഗം, മാരാമൺ വശത്തു പാലം കഴിഞ്ഞ ഭാഗം, തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനു മുൻവശം, തെക്കേമല ജംക്ഷൻ, ടിബി ജംക്ഷൻ എന്നീ ഭാഗങ്ങളാണ് വീണ്ടും തകർന്നിരിക്കുന്നത്. ഒരു മാസം മുൻപ് പാക്കറ്റിൽ എത്തിച്ച ടാർ മിശ്രിതം കുഴിക്കുള്ളിലിട്ട് ഇടിച്ച് ഉറപ്പിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും കുഴിയായി മാറി.
ഇങ്ങനെ രണ്ടു തവണ ചെയ്തെങ്കിലും പ്രയോജനം ഇല്ലാതായാതിനാൽ ആഴ്ചകൾക്കു മുൻപ് ടാറിങ് നടത്തി കുഴികൾ അടച്ചതാണ്.
അതാണ് വീണ്ടും തകർന്ന നിലയിലായത്. പല ഭാഗത്തും ഓട
നിർമിക്കാത്തതിനാൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയുണ്ട്. അതാണ് റോഡ് ഇത്രവേഗം തകരാൻ ഇടയാക്കുന്നതെന്നാണു ആക്ഷേപം.റോഡ് ഏറ്റവുമധികം തകർന്നിരിക്കുന്നത് തോട്ടപ്പുഴശേരി പഞ്ചായത്ത് ഓഫിസിനു സമീപമാണ്.
ഈ ഭാഗത്ത് ഓട
ഇല്ലാത്തതാണു പ്രശ്നം സൃഷ്ടിക്കുന്നത്. കനത്തു പെയ്യുന്ന മഴയിൽ നിരത്തിന്റെ വശങ്ങളിൽ വെള്ളം കെട്ടി നിന്നു വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ കടന്നു പോകുമ്പോൾ അതു റോഡിലേക്കു റോഡിലെ ടാറിങ് തകർക്കുന്നു.
ഈ ഭാഗത്തു റോഡിന്റെ രണ്ടു വശത്തും ഓട നിർമിച്ചിട്ടില്ല.
മാരാമൺ ഭാഗത്തു കോഴഞ്ചേരി പാലത്തിലേക്കു കയറുന്ന ഭാഗവും തകർന്നു കിടക്കുന്നു. ഇവിടെ കഴിഞ്ഞ തവണ ടാറിങ് നടത്തിയില്ല.
റോഡിന്റെ ഒരു ഭാഗം ഇവിടെ പൂർണമായും തകർന്ന നിലയിലാണ്.
മാരാമൺ ഭാഗത്തു കാൽനട യാത്രക്കാർക്കു കടന്നു പോകാൻ നിരത്തിന് ഇരുവശത്തും പൂട്ടുകട്ട
പാകിയിരുന്നു. അശാസ്ത്രീയമായി പാകിയ ഇവ പല ഭാഗത്തും ഇളകി മാറിയതിനെ തുടർന്നു വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്ക് ഇതു വലിയ തടസ്സം സൃഷ്ടിക്കുന്നു. തെക്കേമല ട്രാഫിക് സിഗ്നലിനു സമീപം റോഡ് തകർന്നതിനു പരിഹാരമായി അടുത്തിടെ പൂട്ടുകട്ട
പാകിയിരുന്നു.
നിലവിൽ ഇവ ഇളകി മാറി ഇരുചക്ര വാഹന യാത്രക്കാർക്കു ദുരിതമായി മാറിയിരിക്കുന്നു. മുൻപ് ഇവിടെ ടാറിങ് തകർന്നു കുഴിയായി കിടന്നപ്പോൾ ഉണ്ടാകുന്നതിനേക്കാൾ അപകടമാണ് ഇപ്പോഴുണ്ടാകുന്നതെന്നാണു പ്രദേശത്തെ വ്യാപാരികളിൽ ചിലർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

