താമരശ്ശേരി∙ അമ്പായത്തോട് ഫ്രഷ് കട്ട് സംഭവത്തിൽ യുഡിഎഫ് ഇരകൾക്കൊപ്പം നിൽക്കുമെന്ന് ജില്ലാ നേതാക്കൾ ദുരിതബാധിതർക്ക് ഉറപ്പു നൽകി. പൊലീസ് കേസ് ഉൾപ്പെടയുള്ളവ നിയമപരായി നേരിടും.
അർധരാത്രിയിലും മറ്റും പൊലീസ് നടത്തുന്ന റെയ്ഡ് ഭയന്നു കഴിയുന്ന കുടുംബങ്ങളുടെ കൂടെ യുഡിഎഫ് ഉണ്ടാകുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു. കൂലിപ്പണിക്കും മറ്റും പോകുന്നവർക്കു പൊലീസ് പരിശോധന കാരണം വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ 5 വർഷമായി സമാധാനപരമായി നടന്ന സമരം കഴിഞ്ഞ ചൊവ്വാഴ്ച അക്രമാസക്തമായത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്തണം. പ്ലാന്റിനു തീയിട്ടതിൽ മാനേജ്മെന്റിനെ സംശയിക്കേണ്ട
സാഹചര്യമാണ്. മഞ്ചേരിയിൽ നിന്നുള്ളവർ പോലും പ്രതിപ്പട്ടികയിൽ വന്നത് ഇത്തരം ഗൂഢാലോചനയുടെ ഭാഗമാണെന്നു സംശയിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പ്ലാന്റ് പൂർണമായും കത്തി നശിപ്പിച്ചതായി പ്രചരിപ്പിക്കുകയും മൂന്നാം ദിവസം ട്രയൽ റൺ നടത്തി മാലിന്യം സംസ്കരിക്കുകയും ചെയ്ത മാനേജ്മെന്റ് – പൊലീസ് ഗൂഢാലോചന പകൽ പോലെ വ്യക്തമാക്കുന്നതാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
നാടിനെയാകെ ദുരിതത്തിലാക്കിയ ഫ്രഷ്കട്ട് കോഴിയറവു മാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിപ്പട്ടികയിൽ നിന്നു പ്രവർത്തകരെ ഒഴിവാക്കാൻ സിപിഎം ശ്രമിക്കുകയാണന്നും നേതാക്കൾ പറഞ്ഞു.
അമ്പലമുക്ക്, കൂടത്തായി, കരിമ്പാലകുന്ന് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച യുഡിഎഫ് നേതാക്കളോടു സ്ത്രീകൾ അടക്കുമുള്ള നാട്ടുകാർ സങ്കടങ്ങൾ വിവരിച്ചു.
വായു–ജല മലിനീകരണം, ദുർഗന്ധം എന്നിവ മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണന്നു പരാതിപ്പെട്ടു. യുഡിഎഫ് നേതാക്കളായ കെ.പ്രവീൺകുമാർ, എം.എ.റസാഖ്, കെ.ജയന്ത്, ടി.ടി.ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, വി.എം.ഉമ്മർ, അഹമ്മദ്കുട്ടി പുന്നക്കൽ, കെ.ബാലനാരായണൻ, സി.കെ.കാസിം, പി.പി.കുഞ്ഞായിൻ, എ.അരവിന്ദൻ, വി.കെ.ഹുസൈൻകുട്ടി, സി.ടി.ഭരതൻ, എ.പി.മജീദ്, കെ.കെ.എ.ഖാദർ, നാസർ എസ്റ്റേറ്റ്മുക്ക്, പി.ജി.മുഹമ്മദ്, പി.ഗിരീഷ്കുമാർ, കെ.വി.മുഹമ്മദ്, ജോബി ഇലന്തൂര്, പി.ടി.ബാപ്പു, അലകസ് തോമസ് ചെമ്പകശ്ശേരി, കെ.കരുണാകരൻ, ജോൺസൺ ചാക്കാട്ടിൽ, ടി.ഇബ്രാഹിം എന്നിവരാണു സന്ദർശനം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

