
സ്വന്തം ലേഖിക
മൂന്നാര്‍: ഡിവൈഎസ്പിയുടെ ഉറക്കംകെടുത്തി വീട്ടുമുറ്റത്ത് കാട്ടുകൊമ്പൻ ‘പടയപ്പ’ കറങ്ങി നടന്നത് ഒരു രാത്രി മുഴുവനും.
വീട്ടുമുറ്റത്ത് കറങ്ങി നടന്ന കാട്ടാന പ്രദേശത്തെ ചെടികളും പാഷൻ ഫ്രൂട്ടും നശിപ്പിച്ചു. വെള്ളിയാഴ്ച്ച അര്‍ധരാത്രിയാണു പടയപ്പ പെരിയവര റോഡിലെ ഡിവൈഎസ്പിയുടെ ബംഗ്ലാവിനു സമീപം എത്തിയത്.
ബംഗ്ലാവിന്റെ മുറ്റത്തു നിന്നിരുന്ന ചെടികളും പഴങ്ങളുമാണ് നശിപ്പിച്ചത്.
രാവിലെ അഞ്ചരയ്ക്കു പടയപ്പ ബംഗ്ലാവ് പരിസരത്തു നിന്നു തൊട്ടു താഴെയുള്ള മൂന്നാര്‍ – മറയൂര്‍ റോഡിലേക്കിറങ്ങി. ഒരു മണിക്കൂര്‍ നേരം റോഡിലും പരിസരത്തും അലഞ്ഞ ശേഷമാണു കാട്ടിലേക്ക് മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
10 ദിവസമായി കന്നിമല, ടോപ്, പെരിയവര മേഖലകളിലാണ് പടയപ്പ മേഞ്ഞു നടക്കുന്നത്