റാന്നി ∙ ശബരിമല തീർഥാടനം ആരംഭിക്കാൻ 22 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മണ്ഡലക്കാലമെത്തിയത് പിഡബ്ല്യുഡി അറിഞ്ഞമട്ടില്ല. തീർഥാടന പാതകളിൽ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടില്ല.
എല്ലാ വർഷവും ഇതാണ് പതിവ്. പിഡബ്ല്യുഡി പണികൾ പൂർത്തിയാകുമ്പോഴേക്കും മണ്ഡലകാലം കഴിയുകയും ചെയ്യും.
റീടാറിങ് നടത്തിയിട്ടില്ല
ശബരിമലയുമായി ബന്ധപ്പെട്ട് 17 പാതകളാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്. ഇതിൽ മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാത ദേശീയ ഹൈവേ വിഭാഗത്തിനുകീഴിലും പുനലൂർ–മൂവാറ്റുപുഴ കെഎസ്ടിപിയിലുമാണ്.
ബാക്കിയെല്ലാം പിഡബ്ല്യുഡിയിലും. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാത 47 കോടി രൂപ ചെലവഴിച്ച് നവീകരണം തുടങ്ങിയിട്ടു വർഷങ്ങൾ പിന്നിട്ടു, ഇതുവരെ പൂർത്തിയായിട്ടില്ല.
പ്ലാപ്പള്ളി–ചാലക്കയം, കണമല–ഇലവുങ്കൽ, പ്ലാപ്പള്ളി–ആങ്ങമൂഴി, പ്ലാപ്പള്ളി–ആലപ്പാട്ടുകവല, ആങ്ങമൂഴി–ചിറ്റാർ–വടശേരിക്കര, മുക്കട–ഇടമൺ–അത്തിക്കയം, ചെത്തോങ്കര–അത്തിക്കയം, അത്തിക്കയം–പെരുനാട്–പൂവത്തുംമൂട്, മഠത്തുംമൂഴി കൊച്ചുപാലം–പെരുനാട്, മന്ദിരം–വടശേരിക്കര, റാന്നി–കോഴഞ്ചേരി എന്നീ പാതകളാണ് പിഡബ്ല്യുഡിയുടെ കീഴിലുള്ളത്.
ഇതിൽ എല്ലാ പാതകളും ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയതാണ്. റാന്നി–കോഴഞ്ചേരി പാതയിലാണ് ആദ്യം ബിഎംബിസി ചെയ്തത്.
10 വർഷത്തിലധികം പിന്നിട്ടിട്ടും റീടാറിങ് നടത്തിയിട്ടില്ല. മിക്ക ഭാഗങ്ങളും പൊളിഞ്ഞു.
ഉപരിതലത്തിൽ തുടരെ വിള്ളലുകൾ രൂപപ്പെടുന്നു.
കാടും പടലും മൂടി
എല്ലാ പാതകളുടെയും വശങ്ങൾ കാടു മൂടിയിരിക്കുകയാണ്. പലയിടങ്ങളിലും ഒരാൾ പൊക്കത്തിലാണ് കാട്. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി–ചാലക്കയം പാതയ്ക്കു പോലും ഇതിൽ മാറ്റമില്ല.
രാഷ്ട്രപതിയുടെ സന്ദർശനമുണ്ടായിട്ടും കാടു തെളിച്ചില്ല. മുൻകാലങ്ങളിൽ തീർഥാടനം ആരംഭിക്കുന്നതിനു മുൻപു കാടു തെളിച്ചിരുന്നു.
രാത്രിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു വശം മനസ്സിലാക്കുന്നതിന് അതിരുകളിൽ കറുപ്പും വെള്ളയും പെയ്ന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിരുന്നു. അതും ഇപ്പോൾ നടത്താറില്ല.
മാഞ്ഞ് ദിശാ ബോർഡ്
വർഷങ്ങൾക്കു മുൻപു സ്ഥാപിച്ച ദിശാബോർഡുകളും അപകടമുന്നറിയിപ്പു സൂചികകളുമാണു പാതകളിലുള്ളത്.
അവയിലെ അക്ഷരങ്ങൾ മാഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട
ജംക്ഷനുകളിൽ പലയിടത്തും സൂചികകളില്ല. രാത്രിയെത്തുന്ന തീർഥാടക വാഹനങ്ങൾ ദിശ മാറി ഗ്രാമീണ പാതകളിലൂടെ പോകുന്ന സാഹചര്യമുണ്ട്. ഇതിനു പരിഹാരം വൈകുകയാണ്.
ബ്ലിങ്കർ ലൈറ്റ്
അപകട
മുന്നറിയിപ്പു നൽകുന്നതിന് പുനലൂർ–മൂവാറ്റുപുഴ, ഇട്ടിയപ്പാറ ബൈപാസ്, ചെത്തോങ്കര–അത്തിക്കയം, മന്ദിരം–വടശേരിക്കര, മണ്ണാരക്കുളഞ്ഞി–ചാലക്കയം, കണമല–ഇലവുങ്കൽ എന്നീ പാതകളിൽ റോഡ് സുരക്ഷാ അതോറിറ്റി ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. കോവിഡ് കാലം മുതൽ ഇതിന്റെ പുനരുദ്ധാരണം നടക്കുന്നില്ല.
വിളക്കുകാലുകൾ പലയിടത്തും കാടു മൂടിയിരിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

