കാട്ടാക്കട ∙ തുലാവർഷം കനത്തതോടെ നെയ്യാർ ജല സംഭരണിയിൽ നീരൊഴുക്ക് വർധിച്ചു.
നാലു ഷട്ടറുകളും വൈകിട്ടോടെ 50.സെ.മി വീതം ഉയർത്തി. നേരത്തെ 20 സെ.മി വീതം ഉയർത്തിയിരുന്നത് ഇന്നലെ രാവിലെ 10 സെ.മി കൂടി ഉയർത്തിയതിനു പിന്നാലെ വൈകിട്ട് 20.സെ.മി വീതം കൂടി ഉയർത്തി.
ഓരോ ഷട്ടറും 50.സെ.മി വീതം ഉയർത്തിയതോടെ നെയ്യാറിന്റെ തീര പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാണ്. റിസർവോയർ തീരത്ത് കോലിയക്കോട്,മരക്കുന്നം നിരപ്പുക്കാല പ്രദേശങ്ങൾ രാവിലെ മുതൽ വെള്ളപ്പൊക്ക ഭീഷണിയിലായി.
ഇതേ തുടർന്ന് ഷട്ടറുകൾ കൂടുതൽ ഉയർത്തി ജലം ആറ്റിലേക്ക് ഒഴുക്കാൻ അധികൃതർ അനുമതി തേടി. വൈകിട്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തി കൂടുതൽ ജലം ഒഴുക്കുകയായിരുന്നു.ഇതോടെ നെയ്യാറിന്റെ തീരം പ്രളയ ഭീഷണിയിലാണ്.
താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിലായി. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ അധികൃതർ അറിയിച്ചു. സംഭരണിയുടെ പരമാവധി ശേഷി 84.75 മീറ്ററാണ്.
വൈകിട്ട് 5 മണിക്ക് 84.60 മീറ്ററാണ് സംഭരണിയിലെ ജല നിരപ്പ്.വനത്തിൽ ഉരുൾ പൊട്ടലോ കനത്ത മഴയോ ഉണ്ടായാൽ സ്ഥിതി വഷളാകും.
ഒരു മണിക്കൂറിൽ 116 ക്യുമക്സ് ജലം സംഭരണിയിലേയ്ക്ക് ഒഴുകിയെത്തുന്നു എന്നാണ് കണക്ക്. ഒരു മിനിറ്റിൽ 116 ക്യുബിക് മീറ്റർ ജലം സംഭരണിയിൽ എത്തുന്നു.
4 ഷട്ടറുകൾ വഴി പുറത്തേക്ക് മിനിറ്റിൽ 65 ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇതിന്റെ അളവ് കൂട്ടിയില്ലെങ്കിൽ അപകടകരമായ നിലയിലെത്തും. ഇത് മനസ്സിലാക്കിയാണ് വൈകിട്ട് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. റൂൾകർവ് പാലിച്ച് സംഭരണിയിലെ ജലനിരപ്പ് നിലനിർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

