ആലപ്പുഴ ∙ കാർഷിക മേഖലയിൽ 5 ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന നയരേഖ അവതരിപ്പിച്ച് ‘വിഷൻ 2031’ സംസ്ഥാനതല കാർഷിക കോൺക്ലേവ്. നവീനവും സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളത്തിനായുള്ള നയരേഖയാണ് മന്ത്രി പി.പ്രസാദ് അവതരിപ്പിച്ചത്. സംസ്ഥാനത്തെ കാർഷിക രംഗത്ത് 10,000 കോടിയുടെ രാജ്യാന്തര ബിസിനസ്, വന്യമൃഗശല്യം നേരിടാൻ നബാർഡ് സഹകരണത്തോടെ ആയിരംകോടി രൂപയുടെ 10 വർഷ പദ്ധതി, പതിനായിരം യുവാക്കൾക്ക് കാർഷിക രംഗത്ത് എഐ ഉൾപ്പെടെയുള്ള നൂതന വിദ്യകളിൽ പരിശീലനം, ആയിരം സ്കൂളുകളിൽ ഫാമുകൾ എന്നിങ്ങനെയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. കാർഷിക സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു.
കൃഷിമേഖലയിൽ 4.65 ശതമാനം വളർച്ച കൈവരിച്ചതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കൃഷി ഭൂമികളും സ്മാർട്ട് കൃഷിഭൂമികളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
എച്ച്.സലാം എംഎൽഎ അധ്യക്ഷത വഹിച്ചു.
പി.പി.ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കാർഷികോൽപാദന കമ്മിഷണറും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി.അശോക് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക്രാജു ,കെഎൽഡിസി ചെയർമാൻ പി വി.സത്യനേശൻ, കൃഷിവകുപ്പ് അഡീഷനൽ സെക്രട്ടറി വി.വിഘ്നേശ്വരി, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.അമ്പിളി, മുതിർന്ന കർഷകൻ കെ.എം.ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
ചർച്ചയായത് കൃഷി അധിഷ്ഠിത വ്യവസായ വളർച്ച മുതൽ വിദേശ വ്യാപാര സാധ്യത വരെ
കൃഷിയുടെ മേഖലയിലെ വിദഗ്ധരെയും വിവിധ ജില്ലകളിലെ കർഷകരെയും കർഷക സംരംഭകരെയും പങ്കെടുപ്പിച്ച് പാനൽ ചർച്ചകൾ സംഘടിപ്പിച്ചു. കർഷകർക്കുള്ള വിദേശ വ്യാപാര സാധ്യതകൾ, കയറ്റുമതി പ്രോത്സാഹനത്തിന് സർക്കാർ നടപ്പാക്കേണ്ട
സഹായങ്ങൾ, കൃഷി അധിഷ്ഠിത വ്യവസായ വളർച്ച, കർഷകർക്കുള്ള വിവിധ വായ്പ പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.’സുസ്ഥിര കാലാവസ്ഥ അനുയോജ്യ കൃഷി നൂതന സാങ്കേതികവിദ്യയിലൂടെ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കൃഷിവകുപ്പ് അഡീഷനൽ സെക്രട്ടറി വി.വിഘ്ന്വേശ്വരി അധ്യക്ഷത വഹിച്ചു. കെഎയു അസിസ്റ്റന്റ് പ്രഫ.ഡോ.
കെ.എം.ദിവ്യ, ആന്ധ്ര പ്രദേശ് ഗുണ്ടൂർ ആർവൈഎസ്എസ് സീനിയർ അസോഷ്യേറ്റ് ആർ.അച്യുതൻ, 2020 കർഷകോത്തമ അവാർഡ് ജേതാവ് പി.ബി.അനീഷ്, സംസ്ഥാന കർഷക അവാർഡ് ജേതാക്കളായ സിസിൽ ചന്ദ്രൻ, എൻ.വി. രാഹുൽ, കർഷകരായ എൻ.
അജി എൻ, സനൽ ബോസ് എന്നിവർ പ്രസംഗിച്ചു. ‘കർഷകസംരംഭങ്ങൾ, മൂല്യശൃംഖലകളുടെ വികസനം, ധനകാര്യ സംവിധാനങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ കാസർകോട് സിപിസിആർഐ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി.തമ്പാൻ അധ്യക്ഷത വഹിച്ചു.
പാനൽ ചർച്ചയിൽ അഖിലേന്ത്യ സുഗന്ധവ്യഞ്ജന കയറ്റുമതി ഫോറം എക്സിക്യൂട്ടീവ് അംഗം പ്രകാശ് നമ്പൂതിരി, തട്ടേക്കാട് അഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്ടർ കെ.സാബു വർഗീസ്, ഫലവർഗവിളകളുടെ കയറ്റുമതി സംരംഭക മരിയ കിടങ്ങാലിൽ, സിന്തൈറ്റ് ഇൻഡസ്ട്രീസ് ഡപ്യൂട്ടി മാനേജർ സി.പി.ഏലിയാസ്, സിപിഎംയു സ്റ്റേറ്റ് നോഡൽ ഓഫിസർ എം.എസ്.ബിന്ദു, ഗ്രീൻ ബൗൾ കൃഷിക്കൂട്ടം സ്ഥാപക എം.എസ്.ആര്യ, ഫ്യൂസലേജ് ഇന്നവേഷൻസ് പ്രോജക്ട് എൻജിനീയർ മിഥുൽ ജോഷി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

