ഏറ്റുമാനൂർ ∙ ആരോമലുണ്ണി, കണ്ണപ്പനുണ്ണി, ഉണ്ണിയാർച്ച തുടങ്ങി ഒട്ടേറെ വടക്കൻപാട്ട് ചിത്രങ്ങളിൽ ശബ്ദലേഖകനായിരുന്നു അന്തരിച്ച തവളക്കുഴി തങ്കഭവനിൽ (ശ്രീശൈലം) കെ.എൻ.അപ്പുക്കുട്ടൻ നായർ. 17–ാം വയസ്സിൽ ശബ്ദലേഖന ലോകത്തെത്തിയ അദ്ദേഹം ഉദയ, നവോദയ സ്റ്റുഡിയോകളിൽ സൗണ്ട് എൻജിനീയറായിരുന്നു.
നൂറ്റിനാൽപതോളം ചിത്രങ്ങൾക്ക് കെ.എൻ.അപ്പുക്കുട്ടൻ നായർ ശബ്ദലേഖനം നടത്തിയിട്ടുണ്ട്. ആദ്യകാല ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിൽ ശബ്ദലേഖനത്തിനൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മോഹൻലാലിന്റെ ‘ഒന്നു മുതൽ പൂജ്യം വരെ’ ആണ് അവസാനമായി ശബ്ദലേഖനം നടത്തിയ ചിത്രം. ഹാസ്യനടനായിരുന്ന എസ്.പി.പിള്ളയുടെ ഭാര്യാസഹോദരനാണ്.എസ്.പി.പിള്ളയാണ് അപ്പുക്കുട്ടനെ ഉദയാ സ്റ്റുഡിയോയിൽ എത്തിച്ചത്.
30 വർഷം നീണ്ട സിനിമാ ശബ്ദലേഖനത്തിനിടെ ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ 97–ാം വയസ്സിലാണ് അന്ത്യം. സംസ്കാരം ഇന്നു 2ന് എൻഎസ്എസ് കരയോഗത്തിന്റെ ചെറുവാണ്ടൂരിലുള്ള ശ്മശാനത്തിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

