കായംകുളം ∙ എൽമെക്സ് മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ കരീലക്കുളങ്ങരയിൽ നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ്, രമേശ് ചെന്നിത്തല എംഎൽഎ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ വിവിധ വകുപ്പുകളുടെ ഉദ്ഘാടനം നിർവഹിക്കും.
യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കും.
500 കിടക്കകളുള്ള ആശുപത്രിയുടേ സേവനം നവംബർ ഒന്നുമുതൽ ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ കെ.ഡി.ഗോപാലകൃഷ്ണൻ, ഡപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.കിരൺ രഘുനാഥ് എന്നിവർ പറഞ്ഞു.
എൽമെക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ആശുപത്രിയിൽ 1200ൽ അധികം പേർക്കു തൊഴിൽ ലഭിക്കും. ഹൃദയചികിത്സ, അടിയന്തരശുശ്രൂഷ, ട്രോമാ പരിചരണം, ക്രിട്ടിക്കൽ കെയർ, റേഡിയോളജി, ഇന്റർവെൻഷനൽ കാർഡിയോളജി, ന്യൂറോളജി ആൻഡ് ന്യൂറോ സർജറി, ഇഎൻടി, ഓർത്തോപീഡിക് ആൻഡ് ഓർത്തോസർജറി, ഗ്യാസ്ട്രോഎന്ററോളജി ആൻഡ് ഗ്യാസ്ട്രോ സർജറി, നെഫ്രോളജി, എൻഡോക്രൈനോളജി, ജനറൽ ആൻഡ് പ്ലാസ്റ്റിക് സർജറി, ജനറൽ മെഡിസിൻ, പീഡിയാട്രിക് വിഭാഗം, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ന്യൂറോളജി, ശ്വാസകോശരോഗം, ചർമരോഗം, നേത്രചികിത്സ, ഡെന്റൽ മാക്സിലോ ഫേഷ്യൽ, അനസ്തീസിയോളജി, സൈക്യാട്രി എന്നീ വിഭാഗങ്ങളിൽ ചികിത്സ ലഭിക്കും. എഐ സംവിധാനമുള്ള എംആർഐ, എക്സ്റേ, കാത്ത്ലാബ്, 24×7 ഡയാലിസിസ് യൂണിറ്റ്, അത്യാധുനിക ലേബർ സ്യൂട്ടുകൾ, അത്യാധുനിക ലബോറട്ടറി അത്യാധുനിക ഉപകരണളോടെയുള്ള ഓപ്പറേഷൻ തിയറ്ററുകൾ, റോബട്ടിക് സർജറി, ലേസർ ആൻജിയോഗ്രാം, നിയോനേറ്റൽ വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

