വടക്കേകാട്∙ പൊട്ടിയ ജലവിതരണ പൈപ്പുകൾ റിപ്പയർ ചെയ്യാതെ അതിനു മുകളിലൂടെ റോഡ് കോൺക്രീറ്റ് ചെയ്തു. മണികണ്ഠേശ്വരം തെക്കേകാട് റോഡിൽ ബാഡ്മിന്റൻ അക്കാദമി മുതൽ തെക്കേകാട് സെന്റർ വരെയുള്ള ഭാഗമാണ് കോൺക്രീറ്റ് നടത്തിയത്.
ഇനി പൈപ്പ് റിപ്പയർ ചെയ്യണമെങ്കിൽ കോൺക്രീറ്റ് കുത്തിപ്പൊളിക്കേണ്ടിവരും. വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് റോഡിന്റെ ഒരു വശം കോൺക്രീറ്റ് ചെയ്തത്.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം വീടുകളിലേക്കുള്ള കണക്ഷനാണ് പലയിടത്തും പൊട്ടിയിട്ടുള്ളത്.
പൊട്ടിയ പൈപ്പ് പുറത്ത് കിടക്കുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഗൗനിച്ചില്ലെന്ന് പറയുന്നു. റോഡിനു വശത്തുകൂടി പോകുന്ന വലിയ പൈപ്പും ചിലയിടത്ത് പൊട്ടിയിട്ടുണ്ടത്രെ. റോഡിന്റെ മറുഭാഗത്ത് നേരത്തെ കാന നിർമിച്ചിരുന്നെങ്കിലും അതിൽ സ്ലാബ് മൂടാത്തത് അപകടക്കെണിയാണ്.
കാനയുടെ മുകളിൽ പുല്ല് മൂടിയതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നതായും നാട്ടുകാർ പറയുന്നു. ഒഴുക്ക് പരിശോധിക്കാതെ നിർമിച്ചതിനാൽ ഇൗ കാനയിൽ വെള്ളം ഉണ്ടാകാറില്ല.
ചെരിവുള്ള റോഡിന്റെ മറു ഭാഗത്താണ് യഥാർഥത്തിൽ കാന നിർമിക്കേണ്ടിയിരുന്നത്. എന്നാൽ ഇവിടെ കോൺക്രീറ്റ് ചെയ്തതിനാൽ വെള്ളക്കെട്ട് തുടങ്ങിയെന്നും പ്രദേശവാസികൾ പരാതിപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

