ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് 28ന് :
കൊല്ലം∙ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് 28ന് തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നടത്തും. 9 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ വിഭാഗം മുതൽ വെറ്ററൻസ് വരെയുള്ളവർക്കായി 8 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.
തങ്കശ്ശേരി ഇൻഫന്റ് ജീസസ് പ്രിൻസിപ്പൽ ഡോ.സിൽവി ആന്റണി ഉദ്ഘാടനം ചെയ്യും. ടേബിൾ ടെന്നിസ് അസോസിയേഷൻ ഒാഫ് കേരളയുടെ വെബ് സൈറ്റ് വഴി അപേക്ഷിച്ച് എല്ലാ താരങ്ങളും 28ന് രാവിലെ 8.30ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾ നവംബർ 27 മുതൽ 30 വരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. 9400560963.
‘റഫി സ്റ്റാർ’ മത്സരം
കൊല്ലം∙ മുഹമ്മദ് റാഫി ഫൗണ്ടേഷന്റെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് മുഹമ്മദ് റാഫി ഗാനങ്ങളുടെ സംസ്ഥാനതല സംഗീത മത്സരം ‘റഫി സ്റ്റാർ’ ഡിസംബർ 21ന് കൊല്ലം റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ നടത്തും.
രാവിലെ 8 മുതൽ മത്സരം ആരംഭിക്കും. ജനുവരി 4ന് വൈകിട്ട് 4ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടത്തുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
റജിസ്ട്രേഷൻ ഫീസ്–300 രൂപ. 8281212645.
അഭിമുഖം 31ന്
കൊല്ലം∙ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യൻ, എക്സ്റേ ടെക്നിഷ്യൻ, ഫാർമസിസ്റ്റ് എന്നീ ഒഴിവുകളുണ്ട്.
31ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഒാഫിസിൽ അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. 1.ലാബ് ടെക്നീഷ്യൻ– യോഗ്യത: ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി.
2. എക്സ്റേ ടെക്നിഷ്യൻ: ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.
3. ഫാർമസിസ്റ്റ്:ഡിപ്ലോമ ഇൻ ഫാർമസി, പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ.
ചെസ് മത്സരം
ആയൂർ ∙ ഭഗത്സിങ് ചെസ് അക്കാദമിയുടെ നേതൃത്വത്തിൽ 14 വയസ്സിൽ താഴെ വിദ്യാർഥികൾക്കായുള്ള ചെസ് മത്സരം നവംബർ ഒന്നിന് രാവിലെ 10 ന് അക്കാദമിയിൽ നടക്കും.
മത്സരത്തോടനുബന്ധിച്ചു ആയൂരിൽ പുതിയ ചെസ് പരിശീലന കേന്ദ്രം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഫോൺ: 9497787065.
അഭിമുഖം
കുളത്തൂപ്പുഴ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റന്ററുടെ താൽക്കാലിക ഒഴിവിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എൽസി. പ്രായപരിധി: 45.
31ന് രാവിലെ 10ന് അഭിമുഖം നടത്തും.
അധ്യാപക ഒഴിവ്
കരിക്കോട്∙ പേരൂർ മീനാക്ഷി വിലാസം ഗവൺമെന്റ് എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടത്തും. ചാത്തന്നൂർ ∙ ആദിച്ചനല്ലൂർ ഗവ.
യുപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക അഭിമുഖം നാളെ 11നു നടക്കും.
അപേക്ഷ ക്ഷണിച്ചു
പാരിപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്റർ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075888321.
ഇലക്ട്രിക്കൽ ഹെൽപർ
കൊല്ലം ∙ ഇലക്ട്രിക്കൽ ഹെൽപ്പറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 28നു രാവിലെ 11.30നു കോർപറേഷൻ ഒാഫിസിൽ നടത്തും.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. യോഗ്യത: എസ്എസ്എൽസി, ഐടിഐ (ഇലക്ട്രിക്കൽ), വയർമെൻസ് ലൈസൻസ്.
പ്രായപരിധി: 40 വയസ്സ് കവിയാൻ പാടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

