ആണ്ടൂർ ∙പാലാ- കോഴാ റോഡിലെ കോഴിക്കൊമ്പ് കവലയിൽ സ്ഥലപരിമിതി മൂലം ബസ് യാത്രക്കാർ ബുദ്ധിമുട്ടുന്നു. ബസിൽ നിന്നു ഇറങ്ങാൻ സ്ഥലം ഇല്ലാത്ത അവസ്ഥയാണ്.
മഴ കനത്താൽ ഈ ഭാഗത്തു വെള്ളക്കെട്ടും പതിവാണ്.പാലാ ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തു യാത്രക്കാർക്ക് ഇറങ്ങാനോ സ്റ്റോപ്പിൽ നിന്ന് കയറാനോ കഴിയാത്ത വിധം വെള്ളക്കെട്ട് ഉണ്ടാകും. മൂടിയില്ലാത്ത ഓടയിൽ കാലെടുത്തു വയ്ക്കേണ്ട
സ്ഥിതിയാണ്.
സ്ഥല സൗകര്യം കുറവായതിനാൽ റോഡിന്റെ മറുവശത്തു നിൽക്കണം. പാലാ ഭാഗത്തേക്കുള്ള ബസ് വരുമ്പോൾ റോഡ് കടന്നു ഇപ്പുറം വരണം.ഇതു പലപ്പോഴും അപകടങ്ങൾ ക്കു കാരണമാകുന്നു.പാളയം – ചേർപ്പുങ്കൽ റോഡ് ആരംഭിക്കുന്ന കവലയിൽ ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കുകയും സ്റ്റോപ് പുനർനിർണിയിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

