കൊല്ലം ∙ പുസ്തകങ്ങളുമായി കൂട്ടുകൂടിയും എഴുത്തുകാരുമായി സംവദിച്ചും സ്കൂൾ വിദ്യാർഥികൾക്ക് പുതു അനുഭവമായി മാറി കുണ്ടറ ബുക്ക് സ്റ്റോറീസ് സാഹിത്യോത്സവം. കുണ്ടറ നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കണക്ട് കുണ്ടറ 4.0 പദ്ധതിയുടെ ഭാഗമായാണ് കുണ്ടറ ബുക്ക് സ്റ്റോറീസ് എന്ന പരിപാടി നടത്തിയത്.
മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
വിദ്യാർഥികളാണ് 2 ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ പങ്കെടുത്തത്. എഴുത്തുകാരായ ബെന്യാമിൻ, സുഭാഷ് ചന്ദ്രൻ, വിനോയ് തോമസ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
സംസ്ഥാനത്ത് ആദ്യമായാണു നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ സാഹിത്യോത്സവം നടത്തുന്നത്.
സാഹിത്യകാരന്മാരോട് അവരുടെ പുസ്തകങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും എഴുത്തിനെ കുറിച്ചും വിദ്യാർഥികൾ സംവദിച്ചു. നിങ്ങൾ എഴുതേണ്ടത് നിങ്ങൾക്ക് വേണ്ടി മാത്രമായിരിക്കണമെന്നും ആരുടെയെങ്കിലും പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് ഒരിക്കലും എഴുതരുതെന്നും വിനോയ് തോമസ് പറഞ്ഞു.
ഒരു കലാകാരനും സാഹിത്യകാരനും ആദ്യം ഉപേക്ഷിക്കേണ്ട
കാര്യം നാണം എന്നതാണ്. ചോദ്യങ്ങൾ ചോദിക്കാൻ ശീലിക്കണം.
വിദ്യാഭ്യാസ രംഗത്തെ മാറ്റി മറിച്ച വിപ്ലവമായിരുന്ന കോവിഡ്. അധ്യാപകരെക്കാൾ 10 ചുവടുകൾ മുൻപിൽ നടക്കുന്നവരാണ് പുതിയ കാലത്തെ വിദ്യാർഥികൾ.
മനുഷ്യർ തമ്മിൽ സ്നേഹവും സഹകരണവും ഉണ്ടാകാനും ബന്ധങ്ങളും സൗഹൃദങ്ങളും വളർത്താനും വേണ്ടിയാണ് സ്കൂളുകളെന്നും മനുഷ്യരോട് ഇടപെടാൻ നമ്മൾ പഠിക്കുന്നത് ഇത്തരം ഇടങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ കേരളത്തിൽ ആദ്യമായി നടക്കുന്ന കുട്ടികളുടെ സാഹിത്യോത്സവമാണ് കുണ്ടറ ബുക്ക് സ്റ്റോറീസ് എന്നും വിദ്യാർഥികൾക്ക് തങ്ങളുടെ രചനകളും കലാസൃഷ്ടികളും അവതരിപ്പിക്കുന്നതിനുള്ള വേദി കൂടിയാണ് ഇതിലൂടെ ഒരുക്കുന്നതെന്നും പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
എംഎൽഎ ഫണ്ടിൽ നിന്ന് ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പരിപാടിയിൽ നടന്നു. കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് എം.സൂര്യജിത്ത്, അനുപമ രാധാകൃഷ്ണൻ, കണക്ട് കുണ്ടറ പ്രൊജക്റ്റ് കോഓർഡിനേറ്റർ സി.ജി.അതുൽകൃഷ്ണ, വിദ്യാർഥി എ.അതുല്യ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

