പ്രോജക്ട് അസിസ്റ്റന്റ്
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ലാറ്റക്സ് ഹാർവെസ്റ്റ് ടെക്നോളജി ഡിവിഷനിൽ പ്രോജക്ട് അസിസ്റ്റന്റിനെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അപേക്ഷകർ ഫസ്റ്റ് ക്ലാസോടെ അഗ്രികൾചറിൽ ബിരുദമോ അഗ്രികൾചറൽ സയൻസിൽ ഡിപ്ലോമയോ ഉള്ളവരായിരിക്കണം.
2025 സെപ്റ്റംബർ 30നു 30 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ നവംബർ 14ന് 9.30നു വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പുതുപ്പള്ളി ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിലെ ഡയറക്ടർ ഓഫ് റിസർച് മുൻപാകെ എത്തണം.
ഫോൺ: 0481 2353311.
വൊക്കേഷനൽ ടീച്ചർ
തൃക്കോതമംഗലം ∙ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ വൊക്കേഷനൽ ടീച്ചർ – ഓഫിസ് സെക്രട്ടറിഷിപ് എന്ന തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഭിമുഖം നാളെ 2ന് സ്കൂൾ ഓഫിസിൽ. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോൺ: 0481-2460960, 62822 69164.
മുട്ടക്കോഴിക്കുഞ്ഞ്
മണിമല ∙ ക്ഷീരോൽപാദക സഹകരണ സംഘം സമഗ്ര കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി 45 ദിവസം പ്രായമായ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 29നു രാവിലെ 9നു വിതരണം ചെയ്യും. ആവശ്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
85902 12566. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

