പത്തനാപുരം∙ സംസ്കരിക്കാൻ സ്ഥലമില്ല, വയോധികന് അന്ത്യവിശ്രമമൊരുക്കിയത് മുൻ പഞ്ചായത്തംഗം വീട് വയ്ക്കുന്നതിന് വാങ്ങിയ സ്ഥലത്ത്. മല കയറാൻ തോളിൽ മൃതദേഹം ചുമന്ന് നാട്ടുകാരും. പൂങ്കുളഞ്ഞി ചരുവിള പുത്തൻവീട്ടിൽ പി.ഡി.വർഗീസി(80)നാണ് മുൻ പത്തനാപുരം പഞ്ചായത്തംഗം എം.വി.മിനി സംസ്കരിക്കാൻ സ്ഥലം നൽകിയത്.
ഇടത്തറ തെങ്ങുവിളയിൽ വാടകയ്ക്ക് താമസിച്ചു വന്ന വർഗീസ് വെള്ളി രാത്രിയാണ് മരിച്ചത്.
മക്കളില്ലാത്ത വർഗീസിന്റെ ഭാര്യ അംബുജാക്ഷി നടക്കാൻ കഴിയാത്ത വിധം രോഗിയാണ്. മുൻ പഞ്ചായത്തംഗം പി.എ.ഷാജഹാന്റെ നേതൃത്വത്തിൽ പൊതുശ്മശാനം ഉൾപ്പെടെ അന്വേഷിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ പ്രശ്നമായി. ഒടുവിലാണ് പൂങ്കുളഞ്ഞി ആനവേലിക്കലിലെ എം.വി.മിനിയുടെ വസ്തുവിൽ അടക്കാൻ അനുവാദം ചോദിച്ച് സമീപിച്ചത്.
മക്കളുടെ അനുവാദത്തോടെ മിനി സ്ഥലം വിട്ടു നൽകിയതോടെ രാത്രി മുഴുവൻ നീണ്ടു നിന്ന അനിശ്ചിതത്വം നീങ്ങി.
സംസ്കരിക്കാൻ ലഭിച്ച സ്ഥലത്തേക്ക് ആംബുലൻസിന് പോകാൻ കഴിയാത്തതിനാൽ മൃതദേഹം തോളിലേറ്റിയാണ് നാട്ടുകാർ എത്തിച്ചത്. കുഴിയെടുത്തതും മറ്റു ചടങ്ങുകൾ നടത്തിയതും നാട്ടുകാരാണ്.
ഉച്ചയോടെ കുഴിയെടുത്ത് അടക്കിയാണ് ആളുകൾ പിരിഞ്ഞത്. ഒരു മാസം മുൻപ് പിറവന്തൂർ പഞ്ചായത്തിലെ കടയ്കക്കാമണ്ണിൽ മക്കൾ പോലും വേണ്ടെന്നു പറഞ്ഞ അമ്മയുടെ മൃതദേഹം അയൽവാസിയായ ഓട്ടോ ഡ്രൈവർ ഷിബു ഏറ്റെടുത്ത് താൻ വീട് വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് സംസ്കരിച്ചിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുൻപ് സംസ്കരിക്കാൻ സ്ഥലമില്ലാത്തതിന്റെ പേരിൽ അടുക്കളയിൽ കുഴിയെടുത്ത് സംസ്കരിച്ച സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. താലൂക്കിൽ പത്തനാപുരം പഞ്ചായത്തിൽ പൊതുശ്മശാനത്തിന് സ്ഥലം വാങ്ങിയിട്ടിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം തുറന്നു പ്രവർത്തിക്കാനാകുന്നില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

