തിരുവനന്തപുരം∙ ശബരിമലയിലെ സ്വർണക്കവർച്ചയിൽ ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ 24 മണിക്കൂർ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിച്ചു. വെള്ളി രാത്രി ആരംഭിച്ച രാപകൽ സമരം ഇന്നലെ രാത്രിയാണ് അവസാനിച്ചത്.
സെക്രട്ടേറിയറ്റിന്റെ 3 ഗേറ്റുകളും ഉപരോധിച്ചു നടത്തിയ സമരത്തിൽ വിവിധ ജില്ലകളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. സമരത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ കായികമേളയ്ക്ക് എത്തിയവർ ഉൾപ്പെടെ വലഞ്ഞു.
സമാപനസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ പങ്ക് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി രംഗത്തിറങ്ങിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല, ഗുരുവായൂർ എന്നിവിടങ്ങളിൽനിന്ന് കിലോ കണക്കിന് സ്വർണവും പണവും കൊള്ളയടിച്ച സർക്കാരാണ് സെക്രട്ടേറിയറ്റിൽ ഇരിക്കുന്നത്.
ഈ കൊള്ളയിൽ പങ്കുള്ള മന്ത്രിയെ സംരക്ഷിക്കുന്നതു വിശ്വാസികളോടുള്ള വഞ്ചനയും ദ്രോഹവുമാണ്.
ദേവസ്വം ബോർഡ് പിരിച്ചുവിടണം, മന്ത്രി വാസവൻ രാജിവയ്ക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണം.
തെറ്റ് ചെയ്തവരെ ജയിലിൽ അടയ്ക്കുന്നതുവരെ ബിജെപി പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷ്, അനൂപ് ആന്റണി, ശോഭ സുരേന്ദ്രൻ, എം.ടി.രമേശ് തുടങ്ങിയവരും വിവിധ സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
കന്റോൺമെന്റ് ഒഴികെ സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.
മന്ത്രിമാരും ഉദ്യോഗസ്ഥരും കന്റോൺമെന്റ് ഗേറ്റ് വഴിയാണു സെക്രട്ടേറിയറ്റിനുള്ളിലെത്തിയത്. എംജി റോഡിലെ ഗതാഗതനിയന്ത്രണം കാരണം നഗരത്തിലെ മിക്ക റോഡുകളിലും രാവിലെ മുതൽ കുരുക്ക് അനുഭവപ്പെട്ടു.
ഇതിനിടെ നോർത്ത് ഗേറ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറും പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

