സർക്കാർ ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ
കാസർകോട് ∙ ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ നേതൃത്വത്തിൽ ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നവംബർ 1 മുതൽ 7 വരെ സർക്കാർ ജീവനക്കാർക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. കേട്ടെഴുത്ത് മത്സരം നവംബർ 1 ന് ഉച്ചയ്ക്ക് 1.15 നും കയ്യെഴുത്ത് മത്സരം 3 ന് 1.15 നും വിവർത്തന മത്സരം 4 ന് 1.15 നും കലക്ടറേറ്റിൽ നടക്കും. ഫോൺ: 04994255145.
അപേക്ഷ ക്ഷണിച്ചു
∙ ജില്ലയിൽ കല്ലുമ്മക്കായ കൃഷിക്കായി വിത്ത് ശേഖരണം നടത്തി വരുന്നവർ (അംഗീകൃത മത്സ്യത്തൊഴിലാളികൾ) വിത്ത് ശേഖരണ പെർമിറ്റ് ലഭിക്കാൻ ബന്ധപ്പെട്ട
സഹകരണ സംഘങ്ങൾ വഴി ജില്ലാ ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം സഹകരണ സംഘങ്ങളിൽ ലഭിക്കും. ∙ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഘടക പദ്ധതിയായ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അക്വേറിയം സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കുമ്പള, കാസർകോട് മത്സ്യഭവൻ ഓഫിസുകളിൽ അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ 31 വൈകിട്ടു നാല് വരെ സ്വീകരിക്കും. 0467 2202537.
ജോലി ഒഴിവ്
∙ ജില്ലയിലെ തദ്ദേശസ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ (പുത്തിഗെ, കുമ്പള സിഡിഎസിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും) അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട
അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും.
പരീക്ഷാഫീസായി ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ,കാസർകോട് ജില്ലയുടെ പേരിൽ മാറാവുന്ന 300 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ മൂന്ന് വൈകുന്നേരം അഞ്ച് വിലാസം – ജില്ലാമിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽസ്റ്റേഷൻ, വിദ്യാനഗർ.പി.ഒ, കാസർകോട് – 671123.
ഫോൺ: 04994 256111, 9747534723.
മെഡിക്കൽ ക്യാംപ്
∙ അണങ്കൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഒക്ടോബർ 27ന് കാൻസർ രോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ചികിത്സയോടൊപ്പം കീമോ തെറപ്പി, റേഡിയോ തെറപ്പി എന്നിവയുടെ അനുബന്ധമായുണ്ടാകുന്ന ഛർദ്ദി, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവയ്ക്കും വേദനകൾ കുറച്ച് ശരീരബലം വീണ്ടെടുക്കാനുള്ള ചികിത്സ, സാന്ത്വന ചികിത്സ എന്നിവയും ലഭിക്കും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാംപ്.
ബംഗളൂരു സപ്തർഷി കാൻസർ കെയർ സെന്ററിലെ ഡോ. ലിമ മാത്യുവിന്റെ നേതൃത്വത്തിലാണ് ക്യാംപ് നടത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

