പ്യൂൺ നിയമനം:എഴുത്തുപരീക്ഷ ഇന്ന്;
തിരുവല്ല ∙ തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കിൽ പ്യൂൺ നിയമനത്തിനുള്ള എഴുത്തുപരീക്ഷ ഇന്നു നടക്കും. എന്നാൽ ഹൈക്കോടതിയുടെ അന്തിമവിധിക്കു വിധേയമായിട്ടായിരിക്കും നിയമനം.
ഇന്നു നടക്കുന്ന എഴുത്തുപരീക്ഷ തടയണമെന്ന് ഉദ്യോഗാർഥികളിൽ ഒരാൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇതു ഹൈക്കോടതി തള്ളിയതോടെയാണ് ഇന്നു പരീക്ഷ നടത്തുന്നതെന്നും നിയമനം ഹൈക്കോടതി വിധിക്കനുസരിച്ചായിരിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ജേക്കബ് ജോർജ് പറഞ്ഞു. എന്നാൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ പുതിയ നിയമനം നടത്തുന്നതിനെതിരെ ഒരു വിഭാഗം സഹകാരികളും യുഡിഎഫും രംഗത്ത് വന്നിട്ടുണ്ട്.
മെഡിക്കൽ ക്യാംപ് ഇന്ന്
തേക്കുതോട് ∙ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെയും കാരിത്താസ് ആശുപത്രിയുടെയും സഹകരണത്തോടെ ഇന്ന് 8.30ന് കരിമാൻതോട് സെന്റ് ജോർജ് പാരിഷ് ഹാളിൽ സൗജന്യ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ ക്യാംപ് നടത്തും.
യോഗം ഇന്ന്
ഉതിമൂട് ∙ സെന്റ് നഗറിൽ നിർമിച്ച സാംസ്കാരിക നിലയം ഉദ്ഘാടനത്തിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് 3ന് സാംസ്കാരിക നിലയത്തിൽ ചേരുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ ചാർലി അറിയിച്ചു.
ആരോഗ്യകേരളം; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട
∙ ആരോഗ്യകേരളം പദ്ധതിയിൽ വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 5.
അപേക്ഷ സമർപ്പിക്കുന്നതിന്: www.arogyakeralam.gov.in (Career/opportunity/District Level).
അനുസ്മരണം നവംബർ 1ന്
പത്തനംതിട്ട∙ സിനിമാരംഗത്തുനിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ ജില്ലാ രൂപീകരണ ദിനമായ നവംബർ 1ന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരിക്കും. 10ന് പത്തനംതിട്ട
മിനി സിവിൽ സ്റ്റേഷന് മുൻപിലായി ‘ഓർമപ്പൂക്കൾ’ എന്ന പേരിൽ അനുസ്മരണം നടത്തുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ അറിയിച്ചു.
യോഗാ പരിശീലനം
കൊടുമൺ ∙ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സൗജന്യ യോഗാ പരിശീലനം നാളെ രാവിലെ 6 മുതൽ ഇഎംഎസ് സ്റ്റേഡിയത്തിൽ. 9961090979
യോഗ ഇൻസ്ട്രക്ടർ
തെള്ളിയൂർ∙ എഴുമറ്റൂർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനത്തിന് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിൽ 30ന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. 0469 – 2650528, 9496042635.
യോഗ ഇൻസ്ട്രക്ടർ
തെള്ളിയൂർ∙ എഴുമറ്റൂർ ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനത്തിന് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിൽ 30ന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
0469 – 2650528, 9496042635. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

