കോട്ടയം ∙ വിവിഐപി ഹെലികോപ്റ്ററുകൾ ഇറങ്ങാൻ പറ്റുന്ന രീതിയിൽ കുമരകത്ത് വിശാല ഹെലിപ്പാഡ് നിർമിക്കാനുള്ള പദ്ധതിയെപ്പറ്റി ആലോചിക്കാൻ ഉടൻ യോഗം വിളിക്കുമെന്ന് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വി.എൻ.വാസവൻ.രാഷ്ട്രപതിയുടെ യാത്രാസമയത്ത് കടുത്ത ഗതാഗതനിയന്ത്രണം മൂലം കോട്ടയം നഗരം നിശ്ചലാവസ്ഥയിലായിരുന്നു.ഇതിനു പരിഹാരമായി വിവിഐപികൾക്ക് കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപാഡ് വേണം എന്ന ആവശ്യത്തെപ്പറ്റി ‘മനോരമ’ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും ഇതേ നിർദേശം വച്ചിരുന്നു. ഒന്നരയേക്കറോളം സ്ഥലം ഉണ്ടെങ്കിൽ 3 ഹെലികോപ്റ്ററുകൾക്ക് ഒരുമിച്ച് ഇറങ്ങാവുന്ന ഹെലിപ്പാഡ് നിർമിക്കാം. ചുറ്റും 100 മീറ്റർ വിസ്തൃതിയിൽ മരങ്ങൾ ഉൾപ്പെടെ മറ്റു തടസ്സങ്ങൾ ഉണ്ടാവരുത്.
കുമരകത്ത് ഇതിനു പറ്റുന്ന ഒന്നരയേക്കർ പഞ്ചായത്തിന് ഇല്ല. കുമരകം ഗവ.
വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് നാലേക്കറിൽ അധികം സ്ഥലമുണ്ട്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി 2000ൽ കുമരകത്ത് എത്തിയപ്പോൾ ഇവിടെ ഹെലിപ്പാഡാക്കാൻ തയാറെടുപ്പു നടത്തിയിരുന്നു.
മന്ത്രി പറഞ്ഞത്
പഞ്ചായത്ത്, കാർഷിക ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രതിനിധികൾ, ഹോട്ടൽ ഗ്രൂപ്പുകൾ, സാങ്കേതിക വിദഗ്ധർ ഇവരെയെല്ലാം പങ്കെടുപ്പിച്ച് യോഗം വിളിക്കും.
പദ്ധതിക്കു കേന്ദ്രാനുമതി വേണം. പദ്ധതി ശരിയായി അവതരിപ്പിച്ചു മുന്നോട്ടുപോയാൽ അതു ലഭിക്കുമെന്നാണ് പ്രതീക്ഷ.
സീ പ്ലെയിനും ഹെലിപ്പാഡും ഉൾപ്പെടെ വികസന പദ്ധതി 2009ൽ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. സ്ഥലപരിമിതി മൂലം മുന്നോട്ടു കൊണ്ടുപോകാനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

