ഇന്ഡോര്: ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര തകർന്നു. സ്പിന്നർ അലാന കിംഗിന്റെ തകർപ്പൻ ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ദക്ഷിണാഫ്രിക്ക 24 ഓവറിൽ വെറും 97 റൺസിന് ഓൾ ഔട്ടായി.
ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് വേണ്ടി 31 റൺസെടുത്ത ലോറ വോൾവാർട്ട് ടോപ് സ്കോററായി. സിനാലോ ജാഫ്ത (29), നദീൻ ഡി ക്ലാർക്ക് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
ഏഴ് ഓവറിൽ വെറും 18 റൺസ് വഴങ്ങിയാണ് അലാന കിംഗ് ഏഴ് വിക്കറ്റുകൾ കൊയ്തത്. ഈ പ്രകടനത്തോടെ വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിംഗ് പ്രകടനമെന്ന റെക്കോർഡും അലാന സ്വന്തമാക്കി.
ജപ്പാനെതിരെ ഏഴ് റൺസിന് ഏഴ് വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാന്റെ സാജിദ ഷായാണ് ഈ പട്ടികയിൽ ഒന്നാമത്. 1991-ൽ ഡെന്മാർക്കിനെതിരെ എട്ട് റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോ ചേംബർലൈൻ രണ്ടാമതും, 2011-ൽ പാകിസ്ഥാനെതിരെ 14 റൺസിന് ഏഴ് വിക്കറ്റ് നേടിയ വിൻഡീസിന്റെ അനീസ മുഹമ്മദ് മൂന്നാം സ്ഥാനത്തുമുണ്ട്.
ഓസീസ് താരം എല്ലിസ് പെറിയാണ് അഞ്ചാം സ്ഥാനത്ത് (7/22). View this post on Instagram A post shared by ICC (@icc) ബാറ്റിംഗ് തകർച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം.
സ്കോർ 60-ൽ എത്തും മുൻപ് അവർക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. ടോപ് സ്കോററായ ലോറ വോൾവാർട്ടിന് പുറമെ ടസ്മിൻ ബ്രിട്സ് (6), സുനെ ലുസ് (6), അന്നേരി ഡെർക്സെൻ (5) എന്നിവർ പെട്ടെന്ന് മടങ്ങി.
സൂപ്പർ താരങ്ങളായ മാരിസാനെ കാപ്പ്, ക്ലോ ട്രൈയോൺ എന്നിവർക്ക് അക്കൗണ്ട് തുറക്കാനായില്ല. ഏഴാം വിക്കറ്റിൽ ജാഫ്തയും നദീനും ചേർന്ന് 21 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും, ഈ കൂട്ടുകെട്ട് പൊളിച്ച് അലാന കിംഗ് ഓസ്ട്രേലിയക്ക് വീണ്ടും മേൽക്കൈ നൽകി.
പിന്നാലെ വന്ന മസബാത ക്ലാസ് (4), അയബോംഗ ഖാക (0) എന്നിവരും പരാജയപ്പെട്ടു. നദീനെ ക്ലീൻ ബൗൾഡാക്കി അലാന തന്റെ ഏഴാം വിക്കറ്റ് പൂർത്തിയാക്കിയതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് അവസാനിച്ചു.
നോൺകുലുലേകോ മ്ലാബ (1) പുറത്താവാതെ നിന്നു. അലാന കിംഗിനെ കൂടാതെ മേഗൻ ഷട്ട്, കിം ഗാർത്, ആഷ്ലി ഗാർഡ്നർ എന്നിവർ ഓസ്ട്രേലിയക്കായി ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

