ശ്രീനാഥ് ഭാസി നായകനാകുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തീരദേശ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിലെ ഗാനം ഒരു റാപ്പ് ഗാനമായാണ് ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ സംഘർഷഭരിതമായ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ഗാനം അവതരിപ്പിക്കുന്നത്. യുവതലമുറയുടെ പ്രിയപ്പെട്ട
സംഗീതസംവിധായകൻ രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത റാപ്പ് ഗായകൻ ഇമ്പാച്ചിയാണ്. പുതിയ തലമുറയിലെ സംഗീതാസ്വാദകർക്കിടയിൽ തരംഗമായ ഇമ്പാച്ചിയുടെ ഈ റാപ്പ് ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
നവമാധ്യമങ്ങളിൽ ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ, ഗാനം പ്രേക്ഷകർ ഏറ്റെടുത്തു എന്നതിന് തെളിവാണ്. ഇത് ‘പൊങ്കാല’ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർദ്ധിപ്പിക്കുന്നു.
എ.ബി. ബിനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗ്ലോബൽ പിക്ച്ചേർസ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ദീപു ബോസും അനിൽ പിള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്.
ശ്രീനാഥ് ഭാസി ആദ്യമായി ഒരു റിയലിസ്റ്റിക് ആക്ഷൻ ഹീറോയായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. യാമി സോനയാണ് നായിക.
ബാബുരാജ്, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂര്യാ കൃഷ്ണ, ഇന്ദ്രജിത്, ജനജിത്, മാർട്ടിൻ മുരുകൻ, സമ്പത്ത് റാം, രേണു സുന്ദർ, ജീമോൻ ജോർജ്, സ്മിനു സിജോ, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് എഡിറ്റിംഗും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: സെവൻ ആർട്സ് മോഹൻ. നിർമ്മാണം പൂർത്തിയായി വരുന്ന ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.
പി.ആർ.ഒ: വാഴൂർ ജോസ്. പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

