ന്യൂഡൽഹി ∙ കേന്ദ്ര ജീവനക്കാർക്കുള്ള യൂണിഫൈഡ് പെൻഷൻ സ്കീമും (യുപിഎസ്) നാഷനൽ പെൻഷൻ സിസ്റ്റവും (എൻപിഎസ്) കൂടുതൽ ആകർഷകമാക്കാൻ കേന്ദ്രം. സർക്കാർ ഇതര എൻപിഎസ് വരിക്കാർക്കു മാത്രമുണ്ടായിരുന്ന 2 നിക്ഷേപമാർഗങ്ങളായ ലൈഫ് സൈക്കിൾ 75 (എൽസി 75), ബാലൻസ്ഡ് ലൈഫ് സൈക്കിൾ (ബിഎൽസി) എന്നിവ കേന്ദ്ര ജീവനക്കാർക്കും ലഭ്യമാക്കും.
പെൻഷൻ സഞ്ചിതനിധിയിലെ തുകയുടെ 75 ശതമാനവും ഓഹരിയിൽ നിക്ഷേപിക്കാനുള്ള അവസരമാണ് എൽസി 75.
ഓഹരിപരിധി 25 ശതമാനവും 50 ശതമാനവുമായി പരിമിതപ്പെടുത്തുന്ന എൽസി 25, എൽസി 50 എന്നിവയാണ് ഇതുവരെ കേന്ദ്ര ജീവനക്കാർക്കുണ്ടായിരുന്ന നിക്ഷേപരീതികൾ.
എൽസി 50 നിക്ഷേപരീതിയുടെ പരിഷ്കരിച്ച പതിപ്പായ ബിഎൽസിയും ഇനി കേന്ദ്ര ജീവനക്കാർക്കു ലഭ്യമാകും. ബിഎൽസി അനുസരിച്ച് 45 വയസ്സിനു ശേഷം ഓഹരിയിലെ നിക്ഷേപം ക്രമാനുഗതമായി കുറയും.
മുഴുവൻ തുകയും സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനുള്ള ‘സ്കീം ജി’ തുടരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

