ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ എടുത്ത കാനയിൽ കെഎസ്ആർടിസി ബസിന്റെ ചക്രങ്ങൾ താഴ്ന്നു. ആർക്കും പരുക്കില്ല.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. യാത്രക്കാർ ഒരു മണിക്കൂറിലെ സമയം വലഞ്ഞു.
അപകടത്തെ തുടർന്ന് എറണാകുളം ഭാഗത്തേയ്ക്ക് ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി. അടിപ്പാതയുടെ അനുബന്ധ റോഡിന്റെ വശത്ത് കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കുന്നതിനായി എടുത്ത കാനയിലാണ് ചക്രങ്ങൾ താഴ്ന്നത്. തിരക്കേറിയ സർവീസ് റോഡിൽ അപകടരഹിതമാക്കാനുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടകാരണം.
ബസ് മറ്റൊരു വാഹനത്തെ മറിക്കടക്കുന്നതിനിടെയാണ് ചക്രങ്ങൾ കാനയിൽ കുടുങ്ങിയത്. ചെളിയുണ്ടായതിനാൽ ഏറെ പണിപ്പെട്ടാണ് ബസ് പുറത്തെടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

