പട്ടാമ്പി ∙ ഇലക്ട്രിഷ്യനായ അച്ഛന്റെ പാത പിന്തുടർന്ന പത്താം ക്ലാസുകാരിയായ മകൾക്ക് ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഇലക്ട്രിക്കൽ വയറിങ്ങിൽ ഒന്നാം സ്ഥാനം. അനങ്ങനടി ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്.
ഷഹ്മയാണു മിന്നും ജയം നേടിയത്. ഒരു വീട്ടിലേക്കും ഫ്ലാറ്റിലേക്കും ആവശ്യമായ ഇലക്ട്രിക്കൽ വയറിങ് രീതിയിലാണു നിർമിച്ചത്.
30 സ്വിച്ചുകളും, 26 എൽഇഡി ബൾബുകളും, 7 സ്വിച്ച് ബോർഡുകളും ഉപയോഗിച്ചായിരുന്നു നിർമാണം.
ചെറുപ്പം മുതൽ അച്ഛന്റെ ജോലികൾ കണ്ട് മനസ്സിലാക്കിയ ഷഹ്മ പതിയെ സ്വന്തമായി ഇലക്ട്രിക്കൽ വയറിങ് ചെയ്തു തുടങ്ങി. 3 തവണ ജില്ലാ ശാസ്ത്രോത്സവം വരെ എത്തിയെങ്കിലും ഇത്തവണ ആദ്യമായാണു സംസ്ഥാന തലത്തിൽ മത്സരത്തിന് ഒരുങ്ങുന്നത്.
സഹോദരൻ മുഹമ്മദ് ഷെഹിൻ മുൻ വർഷങ്ങളിൽ ഇതേ വിഭാഗത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മകൾക്കു പൂർണ പിന്തുണയുമായി അച്ഛൻ ഷിഹാബ് ഒപ്പമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

