ഇന്ന്
∙ ബാങ്ക് അവധി. ∙ ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും.
നഴ്സിങ് അസിസ്റ്റന്റ്
കോട്ടയം ∙ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലേക്ക് നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
30ന് 5നകം അപേക്ഷിക്കണം. ഫോൺ: 0481 2991918.
പെർഫ്യൂഷനിസ്റ്റ്
കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിൽ പെർഫ്യൂഷനിസ്റ്റിന്റെ താൽക്കാലിക ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ 30നു 2.30നു നടക്കും.
ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ എത്തണം.
സ്പോർട്സ് / ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാൻ സഹായം
കോട്ടയം ∙ കായിക യുവജനക്ഷേമ കാര്യാലയം ജില്ലയിലെ സർക്കാർ സ്കൂളുകൾക്കും കായിക ക്ലബ്ബുകൾക്കും സ്പോർട്സ് / ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകും. അപേക്ഷകൾ നവംബർ 7നു മുൻപ് നേരിട്ടോ / സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, ഇൻഡോർ സ്റ്റേഡിയം, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം, കോട്ടയം പിൻ– 686001 എന്ന വിലാസത്തിൽ തപാലിലോ നൽകണം.
ഫോൺ: 0471 2326644.
റബർ തോട്ടം തൊഴിലാളികൾക്ക് ഇൻഷുറൻസ്
കോട്ടയം ∙ അസംഘടിത മേഖലയിലെ റബർ തോട്ടം തൊഴിലാളികൾക്കായി റബർ ബോർഡ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. റബർ ടാപ്പർമാർ, റബറുൽപാദക സംഘങ്ങളിലെ സമൂഹ സംസ്കരണ ശാലകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ, ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള സ്വന്തം റബർ തോട്ടത്തിൽ റെയ്ൻ ഗാർഡ് ചെയ്ത 100 മരങ്ങളിലെങ്കിലും സ്വയം ടാപ്പിങ് നടത്തുന്ന കർഷകർ എന്നിവർക്കു പദ്ധതിയിൽ ചേരാം.
കുറഞ്ഞത് ഒരു വർഷമായി ജോലിയിൽ തുടരുന്നവരായിരിക്കണം. പ്രായപരിധി: 18 – 59. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഡിസംബർ 10.
കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡിന്റെ റീജനൽ ഓഫിസുകളുമായോ കോട്ടയത്തെ കേന്ദ്ര ഓഫിസിലെ തൊഴിലാളിക്ഷേമ വിഭാഗവുമായോ ബന്ധപ്പെടണം. ഫോൺ: 0481 2301231
റേഷൻ കാർഡ് മാറ്റൽ:തീയതി നീട്ടി
കോട്ടയം ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത് 28ന് 5 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക് അതത് താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടണം.
ഫൂഡ് പ്രോസസിങ് കോഴ്സ്
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 27 മുതൽ ഫൂഡ് പ്രോസസിങ് കോഴ്സിൽ സൗജന്യ പരിശീലനം നൽകുന്നു. തൊഴിൽരഹിതരായ, 18നും 45നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കു കോഴ്സിൽ ചേരാം.
ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. ഫോൺ: 0481 2303307.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ അരമന, കല്ലുകടവ്, പെരുംതുരുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പഞ്ചായത്തുപടി, കുന്നുംപുറം, പള്ളിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ ഉണ്ടക്കുരിശ്, കൈതമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ചകിരി, എണ്ണയ്ക്കാച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പൊൻപുഴ, റൈസിങ്സൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

