അടിമാലി ∙ ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് 40 അടിയോളം ഉയരത്തിലുള്ള മൺതിട്ട ഇടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചു.
വൻതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. കൊച്ചി– മൂന്നാർ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ നിന്ന് മണ്ണു നീക്കം ചെയ്തതോടെയാണ് 40 അടിയോളം ഉയരത്തിലുള്ള മൺതിട്ട
രൂപപ്പെട്ടത്. ഇതു അപകടങ്ങൾക്ക് കാരണമാകുമെന്ന് എൻഎച്ച്എഐ അധികൃതരും കരാറുകാരും നാട്ടുകാർ പരാതി നൽകിയെങ്കിലും ചെവിക്കൊണ്ടില്ല.അടുത്ത നാളിൽ ഇവിടെ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്നലെ വൈകിട്ടോടെ മണ്ണിടിച്ചിൽ ഉണ്ടായത്.
ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഗതാഗതം തടസ്സപ്പെട്ടതോടെ അടിമാലി– മൂന്നാർ റോഡിലൂടെയുള്ള വാഹന ഗതാഗതം വെള്ളത്തൂവൽ– ആനച്ചാൽ വഴി തിരിച്ചു വിട്ടു.
ചെറുവാഹനങ്ങൾ അടിമാലിയിൽ നിന്നുള്ള ബൈപാസ് റോഡുകളിലൂടെയും കടന്നു പോകുന്നുണ്ട്. 3 മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഇടിഞ്ഞു വീണ മണ്ണു നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്.
രാത്രിയോടെ മണ്ണു നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

