മറയൂർ∙ വിനോദ സഞ്ചാരികളുമായി എത്തിയ ബസ് ജീപ്പ് ഡ്രൈവർക്ക് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഇരുവിഭാഗവും തമ്മിൽ തുടങ്ങിയ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘട്ടനത്തിൽ ഇരുവിഭാഗത്തിൽനിന്നുമായി 21 പേർക്ക് പരുക്കേറ്റു.
മറയൂർ പയസ് നഗറിൽ നടന്ന തർക്കത്തിനു ശേഷം യാത്ര തുടർന്ന ബസിനെ പിന്തുടർന്ന ജീപ്പ് ഡ്രൈവർമാരുടെ സംഘം ആനക്കോട്ടവളവിൽ വച്ച് ബസ് തടഞ്ഞുനിർത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
പയസ് നഗറിലുണ്ടായ തർക്കത്തിൽ ബസ് യാത്രക്കാരായ വിനോദ സഞ്ചാരികൾ രണ്ടു ജീപ്പുകളുടെ ചില്ലുകൾ തകർത്തതാണ് ജീപ്പ് ഡ്രൈവർമാർ പിന്തുടർന്ന് ആക്രമിക്കാൻ കാരണമായത്. തുടർന്ന് ജീപ്പ് ഡ്രൈവർമാർ ബസിന്റെ ചില്ലുകളും തകർത്തു.
മറയൂർ സ്വദേശികളായ മുത്തുരാജ് (32), സന്തോഷ് (27), അജയ് (22), രാഹുൽ(28), ഗോവിന്ദരാജ് (32), കാർത്തിക് (22) എന്നീ മറയൂർ സ്വദേശികളായ ജീപ്പ് ഡ്രൈവർമാർക്കും തിരുനെൽവേലി കല്ലടക്കോട്ടൈ സ്വദേശികളായ 15 പേർക്കുമാണ് പരുക്കേറ്റത്. ഗുരുതര പരുക്കേറ്റ മുത്തുകുമാറിനെയും സന്തോഷിനെയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഒരു മണിയോടെയാണ് സംഭവം.
തമിഴ്നാട്ടിലെ തിരുനെൽവേലി, കല്ലിടക്കുറിച്ചി എന്നിവിടങ്ങളിൽനിന്നുള്ള കോളജ് വിദ്യാർഥികളും അഭിഭാഷകരും ഉൾപ്പെടെ ബസിൽ 45 പേരാണുണ്ടായിരുന്നത്. സംഘർഷം രൂക്ഷമായതോടെ ജീപ്പ് ഡ്രൈവർമാരും വിനോദസഞ്ചാരികളും ചിതറിയോടി.
വിനോദ സഞ്ചാരികളിൽ ചിലർ പാറക്കുന്നുകളിലേക്കും കാടിനുള്ളിലേക്കും ഓടിരക്ഷപ്പെട്ടു. മറയൂരിൽനിന്നു പൊലീസ് സംഘമെത്തി നടത്തിയ തിരച്ചിലിലാണ് എല്ലാവരെയും കണ്ടെത്താനായത്.
സംഘർഷത്തിൽ ഏർപ്പെട്ടവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ മറയൂർ എസ്എച്ച്ഒ എം.ഷാജഹാൻ, എസ്ഐ മഹിൻ സലീം എന്നിവരടങ്ങുന്ന പൊലീസ് സംഘം അന്വേഷണം നടത്തിവരുന്നു.
സംഘർഷാവസ്ഥയെ തുടർന്ന് മറയൂർ – കാന്തല്ലൂർ റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

