ഹരിപ്പാട് ∙ നഗരത്തിലെ നിരീക്ഷണ ക്യാമറകൾ തകരാറിലായി വർഷങ്ങളായിട്ടും അധികൃതർ മൗനത്തിൽ. നഗരത്തെ 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണത്തിലാക്കാൻ 2018 ലാണ് 6.5 ലക്ഷം രൂപ വിനിയോഗിച്ച് പ്രധാന ജംക്ഷനുകളിൽ ക്യാമറകൾ സ്ഥാപിച്ചത്. സ്ഥാപിച്ച് രണ്ടു വർഷം കഴിഞ്ഞതോടെ ക്യാമറകൾ ഓരോന്നായി കേടായി തുടങ്ങി. കഴിഞ്ഞ 4 വർഷമായി ഒരു ക്യാമറ പോലും പ്രവർത്തിക്കുന്നില്ല.
സിഐ ഓഫിസിൽ ദൃശ്യങ്ങൾ കാണാവുന്ന സംവിധാനങ്ങളും ഒരുക്കി.
ഇതോടെ നഗരത്തിൽ സാമൂഹിക വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം കുറയുകയും ചെയ്തു. ക്യാമറ പ്രവർത്തനം സജീവമായതിനാൽ നഗരത്തിൽ അപകടമോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ ഉടൻ പൊലീസെത്തും. കെഎസ്ആർടിസി ജംക്ഷൻ, താലൂക്ക് ആശുപത്രി ജംക്ഷൻ, എഴിക്കകത്ത് ജംക്ഷൻ, കച്ചേരി ജംക്ഷൻ, ടൗൺഹാൾ ജംക്ഷൻ എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്.
കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പ്രാവർത്തികമായില്ല.
നഗരത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനും കഴിഞ്ഞിരുന്നു. പൊലീസിന്റെ അഭ്യർഥന പ്രകാരം നഗരസഭയാണ് ക്യാമറകൾ സ്ഥാപിച്ചത്.
നഗരത്തിൽ ക്യാമറ സ്ഥാപിച്ചതിന്റെ ചെലവ് നഗരസഭ വഹിച്ചത് ഓഡിറ്റ് പരാമർശത്തിന് ഇടയാക്കിയിരുന്നു. പൊലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ കാണുന്നതിന് നഗരസഭ ചെലവു വഹിക്കുന്നതിനെയാണ് ഓഡിറ്റ് പരാമർശിച്ചത്.
പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണികൾ നടത്തേണ്ടത് കെൽട്രോണിന്റെ ഉത്തരവാദിത്തമാണ്.
നഗരസഭ ഇത് സംബന്ധിച്ച് കെൽട്രോണിന് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല എന്നാണ് ആക്ഷേപം.
കേടായ ക്യാമറകൾ നന്നാക്കുകയും കൂടുതൽ സ്ഥലങ്ങൾ ക്യാമറകൾ സ്ഥാപിക്കുകയും വേണം എന്നാണ് ജനങ്ങളുടെ ആവശ്യം. ക്യാമറകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നാണ് പൊലീസും ആവശ്യപ്പെടുന്നത്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളാണ് പൊലീസിന് ഇപ്പോൾ ആശ്രയം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

