രാവണീശ്വരം ∙ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1.05 കോടി രൂപ ചെലവിൽ രാവണീശ്വരം ഒറവുങ്കരയിൽ നിർമിച്ച കബഡി കോർട്ട് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ , അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ.സബീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ എസ്.എൻ.സരിത, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ കെ.മീന, കെ.കൃഷ്ണൻ, ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി.പുഷ്പ വാർഡ് മെംബർമാരായ എം.ബാലകൃഷ്ണൻ, പി. മിനി,
സംഘാടകസമിതി ചെയർമാൻ സി.രവി, എ.
കൃഷ്ണൻ, പി.ദാമോദരൻ, മൂലക്കണ്ടം പ്രഭാകരൻ, എ.തമ്പാൻ, കെ.ബാലകൃഷ്ണൻ, കെ.സി.മുഹമ്മദ് കുഞ്ഞി, പി.എ.ശകുന്തള, ഒ.മോഹനൻ, കെ.ദീപുരാജ് എന്നിവർ പ്രസംഗിച്ചു. കോർട്ട് നിർമാണത്തിനു നേതൃത്വം നൽകിയ നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ ബിന്ദു, അസിസ്റ്റന്റ് എൻജിനീയർ ഫമീസ് എന്നിവരെ മന്ത്രി എ.കെ.ശശീന്ദ്രൻ ആദരിച്ചു. മാറ്റ്, ഡ്രസിങ് ആൻഡ് റെസ്റ്റിങ് റൂം, സ്റ്റേജ്, ഗാലറി, മേൽക്കൂര, ലൈറ്റ് സംവിധാനങ്ങളോടു കൂടിയാണ് കബഡി കോർട്ട് നിർമാണം പൂർത്തിയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

