നീലേശ്വരം ∙ ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രമേള ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കാസർകോട് ഡിഡിഇ പി.സവിത, കാഞ്ഞങ്ങാട് ഡിഇഒ രോഹിൻ രാജ്, പ്രിൻസിപ്പൽ ആർ.ഷീല, പ്രധാനാധ്യാപകൻ കെ.എം.ഈശ്വരൻ, വികസന സമിതി ചെയർമാൻ കെ.പ്രഭാകരൻ, പിടിഎ പ്രസിഡന്റ് പി.വി.രാമകൃഷ്ണൻ, എസ്എംസി ചെയർമാൻ ടി.വി.രതീഷ്, എം.കെ.പ്രസാദ്, കെ.ശാലിനി എന്നിവർ പ്രസംഗിച്ചു. ഇന്ന് (25) ഐടി, പ്രവൃത്തി പരിചയമേള നടക്കും.
കാസർകോട് ഉപജില്ല മുൻപിൽ
ആദ്യദിനം സമാപിക്കുമ്പോൾ 662 പോയിന്റുമായി കാസർകോട് ഉപജില്ലയാണ് മുൻപിൽ. 579 പോയിന്റുമായി ബേക്കൽ ഉപജില്ല രണ്ടാം സ്ഥാനത്തും 543 പോയിന്റുമായി ഹൊസ്ദുർഗ് മൂന്നാം സ്ഥാനത്തും ഉണ്ട്.
മറ്റു സബ് ജില്ലകളുടെ പോയിന്റ് നില : ചിറ്റാരിക്കാൽ (520), ചെറുവത്തൂർ (513), കുമ്പള (481), മഞ്ചേശ്വരം (374).ശാസ്ത്രമേളയിൽ 204 പോയിന്റുമായി കാസർകോട് ഉപജില്ല ചാംപ്യൻമാരായി. 163 പോയിന്റു വീതം നേടി ബേക്കൽ ഉപജില്ലയും, ചിറ്റാരിക്കൽ ഉപജില്ലയും, പൊസ്ദുർഗ് ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു. 128 പോയിന്റ് നേടിയ ചെറുവത്തൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഗണിത ശാസ്ത്രമേളയിൽ 262 പോയിന്റുമായി ബേക്കൽ ഉപജില്ല ചാംപ്യൻമാരായി. 244 പോയിന്റു നേടിയ കാസർകോട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.
പങ്കിട്ടു. 240 പോയിന്റ് നേടിയ കുമ്പള ഉപജില്ലയാണ് മൂന്നാം സ്ഥാനം നേടി.സാമൂഹിക ശാസ്ത്രമേളയിൽ 185 പോയിന്റുമായി കാസർകോട് ഉപജില്ല ചാംപ്യൻമാരായി.
149 പോയിന്റു നേടിയ ചെറുവത്തൂർ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 143 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ല മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്രമേളയിൽ 28 പോയിന്റുമായി ജിഎച്ച്എസ്എസ് ചായ്യോത്ത് ചാംപ്യൻമാരായി.
ജിഎച്ച്എസ്എസ് പാക്കം (23), ജിഎച്ച്എസ്എസ് പരപ്പ (22) എന്നീ സ്കൂളുകളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഹയർസെക്കൻഡറി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ 43 പോയിന്റ് നേടിയ സ്വാമിജീസ് എച്ച്എസ്എസ് എടനീരാണ് ചാംപ്യൻമാർ. 25 പോയിന്റ് വീതം നേടിയ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് കാറഡുക്ക എന്നീ സ്കൂളുകളാണ് രണ്ടാം സ്ഥാനത്ത്.
സ്കൂളുകളിൽ തിളങ്ങി ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പാക്കം
സ്കൂൾതലത്തിൽ 165 പോയിന്റ് നേടിയ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാക്കം ആണ് ഒന്നാം സ്ഥാനത്ത്.
150 പോയിന്റ് നേടിയ സ്വാമിജീസ് എച്ച്എസ്എസ് എടനീർ രണ്ടാം സ്ഥാനത്തും, 133 പോയിന്റുമായി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തും, 127 പോയിന്റുമായി ജിഎച്ച്എസ്എസ് കമ്പല്ലൂർ നാലാം സ്ഥാനത്തും നിൽക്കുന്നു.
സയനോ ബാക്ടീരിയ ഉപയോഗിച്ച് പരിസ്ഥിതി മലിനീകരണം തടയാം
ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡലിൽ സയനോ ബാക്ടീരിയ ഉപയോഗിച്ച് പരിസ്ഥിതി മലിനീകരണം തടയാനുള്ള പദ്ധതി ശ്രദ്ധ നേടി. കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് കാൽസ്യം കാർബണേറ്റ് നിർമിക്കാനുള്ള സയനോ ബാക്ടീരിയകളുടെ പ്രത്യേക കഴിവ് ഉപയോഗപ്പെടുത്തി അതിനൂതന ജൈവ സാങ്കേതിക വിദ്യയിലൂടെ ഫൊട്ടോസിന്തറ്റിക് ലിവിങ് മെറ്റീരിയൽസ് ഉണ്ടാക്കാൻ പറ്റും എന്ന് സമർഥിക്കുന്നതാണ് ഈ മോഡൽ. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനികളായ സൊഹ ഫാത്തിമ, അസിയ മുഹമ്മദ് എന്നിവർ അവതരിപ്പിച്ച ഈ മോഡൽ രണ്ടാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹരിതചട്ടം ഉറപ്പാക്കാൻ കക്കാട്ട് സ്കൂളിലെ ഗ്രീൻ പൊലീസ്
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കക്കാട്ട് സ്കൂളിലെ 5 മുതൽ 9 വരെയുള്ള കുട്ടികളുടെ നേതൃത്വത്തിൽ ഹരിത പൊലീസ് രൂപീകൃതമായത്.
ഹരിത വിദ്യാലയം എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന സേന ഓരോ ക്ലാസ് മുറികളിലും കയറിച്ചെന്ന് പ്ലാസ്റ്റിക് ഉപയോഗം, മാലിന്യങ്ങൾ എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾക്കു പ്രത്യേക മാർക്ക് നൽകിയായിരുന്നു തുടക്കം. ചിട്ടയായ പ്രവർത്തനത്തിലൂടെ മാസങ്ങൾക്കുള്ളിൽ ക്യാംപസിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഉറപ്പു വരുത്തിയതിനോടൊപ്പം സ്കൂളിലെ പച്ചക്കറിത്തോട്ടം, ശലഭോദ്യാനം എന്നിവ പരിപാലിക്കുന്നതും ഈ കുട്ടിക്കൂട്ടമാണ്.
ജില്ലാ ശാസ്ത്രമേളയിൽ ഹരിത ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ഓടി നടക്കുകയാണ് ഇവർ. യുപി കുട്ടികളാണ് ഗ്രീൻ പൊലീസിന്റെ പ്രവർത്തനത്തിനു മുൻപിൽ നിൽക്കുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
അധ്യാപികമാരായ കെ. പ്രവീണ, കെ.വി മഞ്ജുള എന്നിവരാണ് ഹരിത പൊലീസിന് ചുക്കാൻ പിടിക്കുന്നത്.
ഡ്രോൺ ഉപയോഗിച്ച് ദുരന്തനിവാരണവുമായി ദുർഗസ്കൂളിലെ മിടുക്കന്മാർ
ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രമേളയിലെ വർക്കിങ് മോഡലിൽ ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള ദുരന്ത നിവാരണ പ്രവർത്തനം വിശദീകരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ ആർ.എസ്.സൂര്യജിത്ത്, അമൽ ശങ്കർ എന്നിവർ.
‘വെലോക്സ്’ എന്ന അതിനൂതന സാങ്കേതിക വിദ്യയാണ് കുട്ടികൾ അവതരിപ്പിച്ചത്.
ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മണ്ണിനടിയിലും മറ്റും അകപ്പെടുന്ന അവസ്ഥ വരുമ്പോൾ ഡ്രോണിൽ സ്ഥാപിച്ച തെർമൽ ഡിറ്റക്ഷൻ ക്യാമറ ഉപയോഗിച്ച് ആളെ കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ഇത്. മനുഷ്യന്റെ ശരീര താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം സെൻസർ ഉപയോഗിച്ച് മനസ്സിലാക്കിയാണ് മണ്ണിനടിയിൽ അകപ്പെടുന്നവരെ കണ്ടെത്തുന്നത്.
ഇതിനായി നടത്തുന്ന പ്രവർത്തനങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നത് എങ്ങനെയാണെന്നും കുട്ടികൾ വിശദീകരിച്ചു. രണ്ടാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഈ മിടുക്കന്മാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

