ബത്തേരി∙ ഗവ. സർവജന സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ജെന്നിഫർ സംസ്ഥാന കായികമേളയിൽ പെൺകുട്ടികളുടെ അണ്ടർ 52 കരാട്ടെയിലും സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിലും പങ്കെടുക്കാനാണ് തിരുവനന്തപുരത്ത് എത്തിയത്.
രണ്ടു മത്സരങ്ങളും ഇന്ന് നടക്കാനിരിക്കെ വൈകിട്ടോടെ പിതാവ് മരണപ്പെട്ടതിന തുടർന്ന് പങ്കെടുക്കാനാകാതെ തിരികെ പോരേണ്ടി വന്നു. 1500 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരാട്ടെയിൽ ഒന്നാം സ്ഥാനവും നേടിയാണ് ജെന്നിഫർ സംസ്ഥാന തല മത്സരത്തിനെത്തിയത്.
കരാട്ടെയിൽ മെഡൽപ്രതീക്ഷയുണ്ടായിരുന്നു.
കരാട്ടെ പിന്നീട് നാളത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തു.1500 മീറ്റർ ഓട്ടം നടന്നു കൊണ്ടിരിക്കെ വയനാട് ടീമിനൊപ്പമുണ്ടായിരുന്ന അധ്യാപികയ്ക്കൊപ്പം വൈകിട്ട് ആറോടെ ജെന്നിഫറെ നാട്ടിലേക്കയച്ചു. അച്ഛന് അസുഖം കൂടുതലാണെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.
മറ്റൊരു സംഘത്തിന്റെ ട്രാവലറിൽ ആണ് ഇരുവരും വയനാട്ടിലേക്ക് പോന്നത്.
ജെന്നിഫറുടെ പിതാവ് ബത്തേരി ഒന്നാം മൈൽ ആർമാട് കൽപകശേരി ജെയ്സൺ ജേക്കബ് (59) 6 മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഒരാഴ്ച്ചത്തെ ആശുപത്രി വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ബസ് കണ്ടക്ടറായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11.30ന് ന് ബത്തേരി അസംപ്ഷൻ ഫൊറോന പള്ളിയിൽ നടക്കും.
ഭാര്യ: സലോമി. (നഴ്സ്, അസംപ്ഷൻ ആശുപത്രി, ബത്തേരി) മക്കൾ: ജെസ്റ്റിൻ, ജെറിൻ, ജെന്നിഫർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

