കോഴിക്കോട് ∙ താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
യോഗത്തിന് മുമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച് സർവകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹാരം കാണണമെന്ന് എം.കെ. രാഘവൻ എംപിയും കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.
പ്ലാന്റിന്റെ പ്രവർത്തനം കാരണം പ്രദേശവാസികൾക്കുണ്ടാകുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ എംപി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മൂലം അസഹ്യമായ ദുർഗന്ധവും ജലമലിനീകരണവും നടക്കുന്നതായും നിരവധിപേർക്ക് ഇതിനോടകം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും എംപി ചൂണ്ടിക്കാട്ടി.
അതേസമയം ഫ്രഷ് കട്ടുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കൂടുതൽ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരസമിതിയിലെ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൂടത്തായി സ്വദേശിയായ സഫീർ വയനാട്ടിൽ നിന്നാണ് പിടിയിലായത്. താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യ കേന്ദ്രത്തിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

