കൊച്ചി: കൊച്ചി നഗരത്തിൽ ഞായറാഴ്ച പുലർച്ചെ മുതൽ രാവിലെ പത്ത് മണി വരെ വാഹന ഗതാഗതത്തിൽ നിയന്ത്രണം. വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി കോർപറേഷൻ, ടൂറിസം വകുപ്പ്, സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ സ്പൈസ് കോസ്റ്റ് മാരത്തോൺ നടക്കുന്ന സാഹചര്യത്തിലാണിത്. മത്സരപാതയിലുടനീളം, പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാനാണ് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ക്രമീകരണങ്ങൾ ഇങ്ങനെ ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ തോപ്പുപടി BOT പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ് ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കടവന്ത്ര ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് K.K. റോഡിലൂടെ കലൂർ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജംഗ്ഷനിലെത്തി കണ്ടെയ്നർ റോഡ് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്. വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട
വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തി K.K. റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി ഇടത്തേയ്ക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ എത്തി കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്.
അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ് തേവര ഫെറി ഭാഗത്തു നിന്നും കലൂർ ഇടപ്പള്ളി ഭാഗത്തേയ്ക്ക് വരുന്ന ചെറു വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടൽ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് K.K. റോഡിലൂടെ കലൂർ ജംഗഷനിലെത്തി പോകേണ്ടതാണ് ഹൈക്കോർട്ടിൽ നിന്നും തേവര ഭാഗത്തേയ്ക്ക് പോകേണ്ട
വാഹനങ്ങൾ ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ബാനർജി റോഡിലൂടെ മാധവ ഫാർമസി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് എം.ജി. റോഡിലൂടെ പള്ളിമുക്ക് ജംഗ്ഷനിലെത്തി രവിപുരം ജംഗ്ഷനിലൂടെ തേവര ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

