ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ താരമാണ് ജിസേൽ തക്രാൽ. ഫാഷൻ, വിനോദ രംഗങ്ങളിൽ സജീവമാണെങ്കിലും, ബിഗ് ബോസിൽ എത്തിയതോടെയാണ് ജിസേലിനെ മലയാളികൾ അടുത്തറിയുന്നത്.
കേരളവുമായി അടുത്ത ബന്ധമുണ്ട് ജിസേലിന്. അമ്മ ആലപ്പുഴ സ്വദേശിനിയും അച്ഛൻ പഞ്ചാബിയുമാണ്.
ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട ജിസേലിനെ അമ്മയും വല്യമ്മയും ചേർന്നാണ് വളർത്തിയത്.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളുടെ തിരക്കിലാണ് താരം ഇപ്പോൾ. ‘അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കാൻ അറിയാം’ തനിക്ക് മലയാളികളെയും കേരളീയ ഭക്ഷണരീതികളെയും ഏറെ ഇഷ്ടമാണെന്ന് ജിസേൽ പറയുന്നു.
അവിയലും സാമ്പാറുമെല്ലാം തനിക്ക് പാചകം ചെയ്യാനറിയാമെന്നും താരം വെളിപ്പെടുത്തി. newskerala.net-നോട് സംസാരിക്കവെയാണ് ജിസേൽ തൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
“അമ്മ ചെറുപ്പത്തിലേ പാചകം പഠിപ്പിച്ചിരുന്നു, പക്ഷെ ഞാൻ ചെയ്യാറില്ലായിരുന്നു. എനിക്ക് അവിയലും സാമ്പാറുമൊക്കെ വെക്കാൻ അറിയാം.
ബിഗ് ബോസ് ഹൗസിൽ വെച്ച് പലതും ഉണ്ടാക്കി. പക്ഷെ അവിയൽ ഉണ്ടാക്കാൻ സാധിച്ചില്ല.
പുളി കിട്ടിയപ്പോൾ സാമ്പാർ വെക്കാമെന്ന് കരുതി അത് ചെയ്തു,” ജിസേൽ പറഞ്ഞു. ഭാവിയിൽ വിവാഹം കഴിക്കുകയാണെങ്കിൽ ഒരു മലയാളിയെ പരിഗണിക്കുമോ എന്ന ചോദ്യത്തിന്, “അങ്ങനെ ഒരാളെ ലഭിച്ചാൽ സന്തോഷം” എന്നായിരുന്നു ജിസേലിൻ്റെ മറുപടി.
പതിനാലാം വയസ്സിൽ മോഡലിംഗ് രംഗത്തേക്ക് കടന്നുവന്ന ജിസേൽ, ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഒരു മോഡലിംഗ് മത്സരത്തിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചതിനൊപ്പം മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടൻഷ്യൽ തുടങ്ങിയ പുരസ്കാരങ്ങളും സ്വന്തമാക്കി.
കൗമാരപ്രായത്തിൽ തന്നെ മിസ് രാജസ്ഥാൻ പട്ടവും നേടി. തുർക്കിയിൽ നടന്ന ഫോർഡ് മോഡൽസ് സൂപ്പർമോഡൽ ഓഫ് ദി വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് ഹിന്ദി സീസൺ 9 അടക്കം നിരവധി റിയാലിറ്റി ഷോകളിലും ജിസേൽ ഭാഗമായിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

