മിലേ സുർ മേരേ തുമാര–എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേർന്ന് നമ്മുടെ സ്വരമായി.. ഈ ദേശീയോദ്ഗ്രഥന പരസ്യം മനസിൽ സൂക്ഷിക്കാത്ത ഇന്ത്യക്കാരുണ്ടാകില്ല.
ഒരു കാലത്ത് ഇന്ത്യയുടെ വികാരമായി മാറിയ ഈ പരസ്യഗാനം രചിച്ച, പരസ്യകലയുടെ ആചാര്യനാണ് ഇന്ന് അന്തരിച്ച പിയൂഷ് പാണ്ഡെ. ഒഗിൾവി എന്ന ബഹുരാഷ്ട്ര പരസ്യക്കമ്പനിയുടെ ഇന്ത്യൻ ചെയര്‍മാനായിരുന്നു അദ്ദേഹം.
പരസ്യം സാധാരണക്കാരുമായി സംവദിക്കുന്നതായിരിക്കണം.
പരസ്യത്തിന്റെ പിന്നിലെ ഈ രഹസ്യം ഏറ്റവും നന്നായി അറിയുകയും കുറിക്കു കൊള്ളും വിധം പ്രയോജനപ്പെടുത്തുകയും ചെയ്ത ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന ഇന്ത്യൻ പരസ്യകലയെ ഇംഗ്ലീഷുകാരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു എന്നതാണ്.
നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ വരവോടെയാണ് പരസ്യമേഖല ദേശീയവൽക്കരിക്കപ്പെട്ടത്. നർമത്തിന് പ്രാധാന്യം നൽകിയ ഇന്ത്യൻശൈലിയിലുള്ള പരസ്യങ്ങളാണ് പിയൂഷ് പാണ്ഡെ എന്ന പരസ്യകാരനെ വേറിട്ടു നിർത്തിയതെന്ന് കൊച്ചിയിലെ ബസ് സ്റ്റോപ്പ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സിന്റെ മാനേജിങ് ഡയറക്ടർ ഡൊമിനിക് സാവിയോ പറഞ്ഞു.
സാധാരണക്കാരുടെ ഭാഷയിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ പരസ്യങ്ങൾ അതിവേഗം ശ്രദ്ധേയങ്ങളായി എന്നു മാത്രമല്ല, പരസ്യ മേഖലയിലേയ്ക്ക് വന്ന ചെറുപ്പക്കാരെ അദ്ദേഹം ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാൻ പറഞ്ഞയക്കുമായിരുവെന്ന് സാവിയോ ഓർമിച്ചു.
അബ് കി ബാർ മോദി
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബ് കി ബാർ മോദി സർക്കാർ (ഇത്തവണ മോദി സർക്കാർ) എന്ന പരസ്യം ശ്രദ്ധേയമായിരുന്നു. 2019ൽ ഫിർ ഏക് ബാർ മോദി സർക്കാർ എന്ന പരസ്യവും ശ്രദ്ധേയമാണ്.
ഏഷ്യൻ പെയിന്റ്സിന്റെ ഹർ ഖുഷി മേ രംഗ് ലായേ ( ഓരോ സന്തോഷത്തിലും നിറങ്ങൾ കൊണ്ടു വരൂ), കാഡ്ബറിയുടെ കുച്ച് ഖാസ് ഹേ (എന്തോ പ്രത്യേകതയുണ്ട്) വോഡഫോണിന്റെ സുസു എന്നീ പരസ്യങ്ങളെല്ലാം ജനമനസുകളിൽ ഇടം പിടിച്ചതാണ്. നർമ ബോധവും കഥപറയാനുളള അസമാന്യ കഴിവും ഫെവികോൾ പോലെയുള്ള പരസ്യങ്ങൾക്ക് മുതൽക്കൂട്ടായ അദ്ദേഹത്തിൻ്റെ വാക്കുകളാണ് ബ്രാൻഡുകൾക്ക് രൂപം നൽകിയതും കാഴ്ചക്കാരുടെ ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ചതും.
അദ്ദേഹത്തിന്റെ ഓരോ കഥയിലും, പ്രചോദിപ്പിച്ച ഓരോ ജീവിതത്തിലും പീയൂഷ് പാണ്ഡെയുടെ അതുല്യമായ വൈഭവം ഒരു പൈതൃകമായി എന്നും നിലനിൽക്കുമെന്ന് കൊച്ചിയിലെ കോം വെർട്ടിക്ക, ദി പിആർ പീപ്പിളിന്റെ സിഇഒയും ഡയറക്ടറുമായ യു. എസ്.
കുട്ടി പറഞ്ഞു.
ഒഗിൾവിയുടെ നെടുംതൂണ്
40 വർഷത്തിലേറെയായി അദ്ദേഹം ഒഗിൾവി എന്ന പരസ്യ ഏജൻസിയുടെ നെടുംതൂണായിരുന്ന അദ്ദേഹം ഒട്ടേറെ പുരസ്കാരങ്ങൾ ആഗോളതലത്തിൽ നേടി. പരസ്യരംഗത്തെ സംഭാവനകൾക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
2018 കാൻ ലയൺസിന്റെ ആജീവനാന്ത ബഹുമതിയായ ലയൺ ഓഫ് സെന്റ് മാർക്ക് അദ്ദേഹവും സഹോദരൻ പ്രസൂൺ പാണ്ഡെയും ചേർന്ന് പങ്കിട്ടു. പ്രശസ്ത ഗായികയായ ഇള അരുൺ സഹോദരിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

